ആഗോളതലത്തിൽ യൂട്യൂബ് നീക്കം ചെയ്യലുകളുടെ പട്ടികയിൽ ഇന്ത്യ മുന്നിൽ, മൂന്ന് മാസത്തിനുള്ളിൽ 32ശതമാനം യൂട്യൂബ് ഉള്ളടക്കങ്ങൾ നീക്കം ചെയ്തു

ആഗോളതലത്തിൽ 2024ലെ അവസാന മൂന്ന് മാസത്തിനിടെ ഏറ്റവും കൂടുതൽ യൂട്യൂബ് വീഡിയോ നീക്കം ചെയ്ത് ഇന്ത്യ. ഗൂഗിൾ ഉടമസ്ഥതയിലുള്ള കമ്പനിയായ യൂട്യൂബ് ആഗോളതലത്തിൽ ആകെയുള്ള 9.4 ദശലക്ഷം വീഡിയോകളിൽ 2.9 ദശലക്ഷത്തിലദികം വീഡിയോകൾ നീക്കംചെയ്തിരുന്നു. കമ്മ്യൂണിറ്റി മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് വീഡിയോകൾ നീക്കംചെയ്തത്.

മാർച്ച് 7 വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശ എൻഫോഴ്‌സ്‌മെന്റ് (Q4 2024) റിപ്പോർട്ട് പ്രകാരം, 1,043,412-ലധികം യൂട്യൂബ് വീഡിയോ നീക്കം ചെയ്യലുകളുമായി ബ്രസീൽ രണ്ടാം സ്ഥാനത്താണ്. 2020 മുതൽ യൂട്യൂബ് നീക്കം ചെയ്യൽ പട്ടികയിൽ ഇന്ത്യ ഒന്നാമതാണ്. കഴിഞ്ഞ തവണത്തേതിനേക്കാൾ 32% കൂടുതലാണ് ഈ തവണ. വെള്ളിയാഴ്ച പുറത്തിറങ്ങിയ YouTube-ന്റെ ആഗോള സുതാര്യതാ റിപ്പോർട്ടിൽ പ്രാദേശിക നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ഉള്ളടക്ക നീക്കം ചെയ്യലുകളോ നിയന്ത്രണങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല.

സ്റ്റാൻഡ്-അപ്പ് കൊമേഡിയനായ സമയ് റെയ്‌ന അവതാരകനായ ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന ഓൺലൈൻ കോമഡി ഷോയിലെ വിവാദ വീഡിയോ യൂട്യൂബ് നീക്കം ചെയ്തിരുന്നു. പോഡ്‌കാസ്റ്റർ രൺവീർ അലഹബാദിയ നടത്തിയ 'അശ്ലീല' പരാമർശങ്ങളെച്ചൊല്ലിയുണ്ടായ വിവാദത്തിന് പിന്നാലെയാണ് വീഡിയോ യൂട്യൂബ് നീക്കം ചെയ്തത്.തുടർന്നാണ് പ്ലാറ്റ്‌ഫോമിന്റെ മൊത്തത്തിലുള്ള നീക്കം ചെയ്യൽ വെളിപ്പെടുത്തിയത്.

9.4 ദശലക്ഷം നയലംഗന വീഡിയോകളിൽ 96 ശതമാനവും കണ്ടെത്തിയത് എ.ഐ ആണ്. 330,595 ലംഘന ഉള്ളടക്ക ഭാഗങ്ങളാണ് മനുഷ്യൻ കണ്ടെത്തിയത്. ആഗോളതലത്തിൽ നിയമലംഖനം നടത്തുന്ന ഉള്ളടക്കങ്ങളിൽ ഭൂരിഭാഗവും കുട്ടികളുടെ സുരക്ഷാ നയങ്ങൾ ലംഖിച്ചതിന് നീക്കം ചെയ്തവയാണ്(58 ശതമാനം). 16 ശതമാനം ദോഷകരവും അപകടകരവുമായ ഉള്ളടക്കങ്ങൾ, 5.4 ശതമാനം വരുന്ന നഗ്നത, ലൈംഗിക ഉള്ളടക്കങ്ങൾ , സൈബർ ഭീഷണിയും ഉപദ്രവകരവുമായ 7.6 ശതമാനം ഉള്ളടക്കം എന്നിവയാണ് യൂട്യൂബ് നീക്കം ചെയ്തത്.

2024 ഒക്ടോബർ മുതൽ ഡിസംബർ വരെ 4.8 ദശലക്ഷത്തിലധികം യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്‌തതായി കമ്പനി വെളിപ്പെടുത്തി. ഓട്ടോമേറ്റഡ് കണ്ടന്റ് മോഡറേഷൻ സിസ്റ്റങ്ങൾ സ്പാം ആയി അടയാളപ്പെടുത്തിയതിന് ശേഷം 1.25 ബില്യണിലധികം കമന്റുകൾ YouTube നീക്കം ചെയ്തു.

Tags:    
News Summary - India tops the list of YouTube removals globally, removing 32 percent of YouTube content in three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.