ആൻഡ്രോയ്ഡ് ഫോണിലായാലും ഡെസ്ക്ടോപ്പിലായാലും ഗൂഗ്ൾ ക്രോം ബ്രൗസറിന്റെ ജനപ്രിയതക്ക് ഇന്നും ഇടിവൊന്നും തട്ടിയിട്ടില്ല. ഏത് ഡിവൈസിലായാലും ബ്രൗസിങ് ഹിസ്റ്ററിയും ബുക്മാർക്കും അനായാസമായി ഒത്തുപോകാനുള്ള അതിന്റെ കഴിവു തന്നെയാണ് ഈ ഇഷ്ടത്തിനു പ്രധാന കാരണം. എന്നാൽ, ഒരു പ്രധാന കുറവ്, മെമ്മറി കൂടുതൽ ഉപയോഗിക്കുന്നുവെന്നതാണ്. ഓപൺ ചെയ്യുന്ന ഓരോ ടാബും സിസ്റ്റം മെമ്മറി തിന്നുകൊണ്ടേയിരിക്കും. വേഗം കുറയലാകും ഇതിന്റെ ഫലം. മറ്റൊരു ബ്രൗസറിലേക്ക് തിരിയാമെന്നുവെച്ചാൽ ക്രോസ്-ഡിവൈസ് സിങ്കിങ് പ്രശ്നവുമാകും. അതുകൊണ്ട്, ക്രോമിന്റെ പെർഫോമൻസ് കൂട്ടുക ഒരു നല്ല വഴിയാണ്. അതിനുള്ള ടിപ്പുകൾ ഇതാ:
സ്പീഡില്ലാത്തതുകാരണം ക്രോം ഒഴിവാക്കാൻ ശ്രമിക്കുന്നതിനു മുമ്പ് നിങ്ങളുടെ ഇന്റർനെറ്റ് സ്പീഡ് പരിശോധിക്കുക. വെബ്പേജ് വേഗം കുറയുന്നുണ്ടെങ്കിൽ DNS പ്രശ്നങ്ങളാകാം. സ്പീഡ് ചെക്കിങ് സൈറ്റുകൾ ഉപയോഗിച്ച് പരിശോധിക്കാം.
ബ്രൗസിങ് വേഗം കുറയാൻ മറ്റൊരു കാരണം VPN ആണ്. ഏതെങ്കിലും ഡെസ്ക്ടോപ് ആപ്ലിക്കേഷൻ റൺ ചെയ്യുന്നുണ്ടെങ്കിൽ അത് ഡിസേബിൾഡ് ആണോ എന്ന് പരിശോധിക്കാം. സൗജന്യ സേവനമാണെങ്കിൽ അത് വേഗത കുറക്കും.
ക്രോം അപ്ഡേഷൻ കൃത്യമായി നടത്തണം. സാധാരണ ഇത് ഓട്ടോമാറ്റിക് ആയി അപ്ഡേറ്റാവാറുണ്ട്. എങ്കിലും പരിശോധിക്കാവുന്നതാണ്.
ഓപൺ ചെയ്തുവെച്ച എല്ലാ ടാബുകളും ക്രോം റിഫ്രെഷ് ചെയ്തുവെക്കുന്നതിനാൽ അനാവശ്യ ടാബുകൾ ഒഴിവാക്കാം.
അനാവശ്യമായ ബ്രൗസർ എക്സ്റ്റെൻഷനുകൾ റിമൂവ് ചെയ്യുക.
നിങ്ങൾ ക്ലിക്ക് ചെയ്യുന്ന അടുത്ത ലിങ്ക് ഇതായിരിക്കും എന്ന് കണക്കുകൂട്ടി ക്രോം ആ പേജ് പ്രീലോഡ് ചെയ്യാറുണ്ട്. ഇത് ഒഴിവാക്കാം.
ഡിവൈസിന്റെ ബാറ്ററി 20 ശതമാനത്തിൽ കുറവാണെങ്കിൽ എൻജി സേവർ എനേബിളാകും. ഇത് സ്പീഡ് കുറക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.