കൊച്ചി: സമൂഹമാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം. പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ ഇൻസ്റ്റാഗ്രാം പ്ലസ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇപ്പോൾ കമ്പനി. ഉപയോക്താക്കൾക്ക് കൂടുതൽ കസ്റ്റമൈസേഷൻ സൗകര്യങ്ങളും ആഴത്തിലുള്ള വിശകലന സംവിധാനങ്ങളും നൽകുന്ന ഈ സേവനം ഇന്ന് മുതൽ ആഗോളതലത്തിൽ ലഭ്യമാകും.
ഇൻസ്റ്റഗ്രാമിന്‍റെ പെയ്ഡ് പതിപ്പിലാണ് ഉപയോക്താക്കൾക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്റ്റോറി റീവാച്ച് കൗണ്ട് മനസ്സിലാക്കാനുള്ള ഫീച്ചർ ഉള്ളത്. അതായത് ഇനി നിങഅങളുടെ സ്റ്റോറി ആരൊക്കെ എത്ര തവണ കണ്ടു എന്ന് മനസിലാക്കാൻ കഴിയും. ഇതു കൂടായെ വേറെയും അനവധി സവിശേഷതകൾ ഇൻസ്റ്റഗ്രാം പ്ലസിനുണ്ട്.
പ്രധാന സവിശേഷതകൾ
സ്നാപ്ചാറ്റ് പ്ലസ് , ടെലിഗ്രാം പ്രീമിയം , എക്സ് പ്രീമിയം എന്നിവക്ക് സമാനമായാണ് ഇൻസ്റ്റാഗ്രാമും ഈ പുതിയ പരീക്ഷണത്തിന് തുടക്കമിടുന്നത്. പ്രധാന ഫീച്ചറുകൾ സൗജന്യമായി നിലനിർത്തിക്കൊണ്ട് തന്നെ, സവിശേഷമായ സൗകര്യങ്ങൾക്കായി പണം ഈടാക്കുന്ന രീതിയാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്.
എങ്കിലും, ഇൻസ്റ്റാഗ്രാം പ്ലസിന്‍റെ വില എത്രയായിരിക്കുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ നിരക്ക് സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്. ഇൻഫ്ലുവൻസർമാർക്കും, ക്രിയേറ്റർമാർക്കും ഏറെ ഗുണകരമാകുന്ന സേവനമാണിത്. സൗജന്യമായി ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവർക്ക് തുടർന്നും സേവനം ലഭ്യമാകുമെന്നും, കൂടുതൽ മികച്ച ഫീച്ചറുകൾ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് ഈ പെയ്ഡ് സബ്സ്ക്രിപ്ഷനെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.