കുട്ടികളുടെ ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറി അശ്ലീല വിഡിയോകൾ കാണിക്കുന്നതായി പരാതി

കോഴിക്കോട്​: അധ്യാപകരുടെ ഓൺലൈൻ ക്ലാസുകളിലേക്ക് നുഴഞ്ഞുകയറുന്ന സംഘം സജീവമായതായി പരാതി. കോവിഡിനെ തുടർന്ന് വിദ്യാലയങ്ങൾ അടഞ്ഞതോടെ സംസ്ഥാനത്തെ സ്കൂൾ പഠനം ഇപ്പോൾ ഓൺലൈൻ വഴിയാണ്. ഡിജിറ്റൽ പ്ലാറ്റ് ഫോമുകളായ ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയ വിവിധ മാർഗങ്ങൾ ഇതിനായി ഉപയോഗിക്കുന്നു. ഇത്തരം മാധ്യമങ്ങൾ വഴി നടക്കുന്ന ക്ലാസുകളിലേക്ക് പ്രത്യേക സംഘം നുഴഞ്ഞുകയറി ക്ലാസുകൾ അലങ്കോലപ്പെടുത്തുന്നതായി പരാതി ഉയരുകയാണ്.

വിദ്യാർഥികളായി ക്ലാസിലേക്ക് എത്തുന്ന സംഘം അശ്ലീല വിഡിയോകൾ, നൃത്തങ്ങൾ, കമൻറുകൾ തുടങ്ങിയവ കാണിക്കുന്നു. ഇതേ തുടർന്ന് അധ്യാപകർക്കൊപ്പം കുട്ടികളും കടുത്ത മാനസിക സംഘർഷത്തിനിടയാക്കുന്നു. വിദ്യാർഥികൾക്ക് മുന്നിൽ അധ്യാപകർ അപമാനിതരാവുകയും ചെയ്യുന്നു. ക്ലാസ് നടത്തിപ്പിനായി ഡിജിറ്റൽ ദാതാക്കൾ നൽകുന്ന പ്രത്യേക കോഡുകൾ ഉപയോഗിച്ചാണ് ക്ലാസുകളിൽ പ്രവേശിക്കാൻ കഴിയുക. ഇവയുടെ കൈമാറ്റത്തിനിടയിൽ വരുന്ന ചോർച്ചയാണ് സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടുന്നതിന് ഇടയാക്കുന്നതെന്ന് സംശയിച്ചിരുന്നു.

എന്നാൽ, ഇന്നലെ പാനൂരിനടുത്തുള്ള ചോതാവൂർ ഹൈസ്കൂളിൽ നടന്ന സംഭവത്തിൽ അധ്യാപകർ നടത്തിയ അന്വേഷണത്തിൽ ലിങ്കുകൾ ചോർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തി. സംഭവത്തെ കുറിച്ച് പൊലീസിൽ പരാതി നൽകി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും ഹാക്കിങ്​ നടന്നതായി പരാതി ഉയർന്നിരുന്നു. അറക്കൽ, ഡ്രാക്കുള തുടങ്ങിയ വിവിധ ഗ്രൂപ്പുകൾ ഹാക്കിങ്ങിനായി പ്രവർത്തിക്കുന്നുണ്ടെന്നാണ് സൈബർ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.

Tags:    
News Summary - hackers in kerala online classrooms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.