ഹാക്ക് ചെയ്യാൻ സാധ്യത കൂടുതൽ; ടു സ്റ്റെപ്പ് വെരിഫിക്കേഷനും പാസ് വേഡും ഉപയോഗിച്ചുള്ള ജി മെയിൽ ലോഗിൻ രീതികൾ മാറ്റണമെന്ന് മുന്നറിയിപ്പുമായി ഗൂഗ്ൾ

പാസ് വേഡും ടു ഫാക്ടർ ഓതൻറിക്കേഷൻ മെതേഡും ഉപ‍യോഗിച്ച് ജിമെയിൽ അക്കൗണ്ടുകൾ സൈൻ ഇൻ ചെയ്യുന്ന പഴയ രീതി അപ്ഗ്രേഡ് ചെയ്യാൻ നിർദേശവുമായി ഗൂഗ്ൾ. ഹാക്കിങ് സാധ്യത മുന്നിൽ കണ്ടാണ് മുന്നറിയിപ്പ്. ഗൂഗ്ൾ റിപ്പോർട്ട് പ്രകാരം എ.ഐ ഉപയോഗിച്ചുള്ള സൈബർ കുറ്റ കൃത്യങ്ങളിൽ നിന്ന് 61 ശതമാനം ഉപയോക്താക്കളാണ് ഭീഷണി നേരിടുന്നത്.

പാസ് വേഡുകൾ ഫിഷിങ് വഴി ചോരുന്നുവെന്ന് ഗൂഗ്ൾ പറയുന്നു. അതു കൊണ്ടു തന്നെ അവ ഓട്ടോമേറ്റിക്കായി സുരക്ഷിതമാക്കുന്ന ടൂളുകൾ ഉപയോഗിക്കണമെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു. ജിമെയിൽ ലോഗിൻ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ടൂ സ്റ്റെപ്പ് വെരിഫിക്കേഷൻ, പാസ് വേഡ് രീതികളെകാൾ സുരക്ഷിതം ഫിംഗർ പ്രിൻറ് റിക്കഗനിഷൻ, ഫേഷ്യൽ സ്കാൻ, പാറ്റേൺ ലോക്കുകൾ എന്നിവയാണ് കമ്പനി നിർദേശിക്കുന്നത്.

Tags:    
News Summary - google warns to upgrade the gmail login procedure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.