ഐഫോണിൽ നിന്നും യൂട്യൂബ് അൺഇൻസ്റ്റാൾ ചെയ്യാൻ നിർദേശിച്ച് ഗൂഗ്ൾ

നിങ്ങളുടെ ഐഫോണിൽ യൂട്യൂബ് ഇടക്കിടെ ക്രാഷ് ആകുന്നുണ്ടോ? ഭയപ്പെടേണ്ട നിരവധി ഐഫോൺ ഉപയോക്താക്കൾ ഈ പ്രശ്നം നേരിടുന്നുണ്ട്. എന്നാൽ ഗൂഗ്ൾ പ്രശ്നം സ്ഥിരീകരിക്കുക മാത്രമല്ല അതിനുള്ള പരിഹാരവുമായാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഐഫോൺ ഉപയോക്താക്കളോട് ഫോണിൽ നിന്നും യൂട്യൂബ് അൺഇൻസ്റ്റാൾ ചെയ്യുകയും ആപ്പ്സ്റ്റോർ വഴി വീണ്ടും റീഇൻസ്റ്റാൾ ചെയ്യാനുമാണ് ഗൂഗ്ളിന്‍റെ നിർദേശം.

ഐഫോൺ, ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കിടയിൽനിന്നും നിലവിൽ ആപ്പുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതായി കമ്പനി വ്യക്തമാക്കി. യൂട്യൂബ് ഓപൺ ചെയ്യുമ്പോഴോ പ്രവർത്തിക്കുന്നതിനിടയിലോ നിശ്ചലമാവുകയോ പ്രവർത്തനരഹിതമാവുകയോ ആണ് ഉപയോക്താക്കൾ നേരിടുന്ന പ്രശ്നം. യൂട്യൂബ് റീഇൻസ്റ്റാൾ ചെയ്തവരിൽ പ്രശ്നം പരിഹരിക്കപ്പെട്ടതായും സാധാരണഗതിയിൽ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ താൽക്കാലിക പരിഹാരമായാണ് ഗൂഗ്ൾ ഇത് നിർദേശിച്ചിരിക്കുന്നത്.

ആപ്പുമായ ബന്ധപ്പെട്ട പ്രശ്നങ്ങൾ സോഫ്റ്റ് വയറിന്‍റെ പഴയ വേർഷനുമായി ബന്ധപ്പെട്ടാതാവാനാണ് സാധ്യത. അതിനാൽ ആപ്പ് ഡിലീറ്റ് ചെയ്ത് പുതിയ വേർഷൻ ആപ്പ് സ്റ്റോർ വഴി റീഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ശാശ്വത പരിഹാരം ലഭിക്കുമെന്ന് ഗൂഗ്ൾ വ്യക്തമാക്കി.

'പ്രശ്നം പരിഹരിച്ചിരിക്കുന്നു. നിങ്ങൾ ഐഫോണാണ് ഉപയോഗിക്കുന്നതെങ്കിൽ യൂട്യൂബ് റീഇൻസ്റ്റാൾ ചെയ്യുക. ഞങ്ങള്‍ ഇത് പരിശോധിക്കുന്നതുവരെ നിങ്ങള്‍ ക്ഷമിച്ചതിന് നന്ദി. ഗൂഗ്ള്‍ പറഞ്ഞു

Tags:    
News Summary - Google is asking some iPhone users to uninstall YouTube

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.