ജെമിനിയിൽ ഇനി വിഡിയോയും അപ് ലോഡ് ചെയ്യാം; പുതിയ ഫീച്ചറുമായി ഗൂഗ്ൾ

വാഷിങ്ടൺ: ജെമിനി ആപ്ലിക്കേഷനിൽ വിഡിയോ അപ് ലോഡ് ചെയ്യാനുള്ള ഫീച്ചർ ഒരുക്കി ഗുഗ്ൾ. പുതിയ അപ്ഡേഷൻ അനുസരിച്ച് ഉപയോക്താക്കൾക്ക് അപ് ലോഡ് ചെയ്യുന്ന വിഡിയോ കണ്ടന്‍റിനെക്കുറിച്ച് വിവരങ്ങൾ ആരായാൻ കഴിയും. എന്നാൽ ഈ അപ്ഡേറ്റ് സാർവത്രികമായി നടപ്പിലാക്കിയിട്ടില്ല. ഐ.ഒ.എസ്, ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഇതിനോടകം തന്നെ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

ഉപയോക്താക്കൾക്ക് വിഡിയോ അപലോഡ് ചെയ്ത ശേഷം അതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുതിയ ഫീച്ചർ നൽകും. അപ് ലോഡ് ചെയ്ത വിഡിയോ ചാറ്റ് ഇന്‍റർഫേസിനു മുകളിൽ തന്നെ കാണുന്നതിനാൽ ഉപയോക്താവിന് ആവശ്യമെങ്കിൽ വിഡിയോ വീണ്ടും കാണാൻ കഴിയും.

അപ് ലോഡ് ചെയ്ത വിഡിയോയിലെ ഏതെങ്കിലും പ്രത്യേക വസ്തുക്കൾ, പ്രവൃത്തി, എഴുത്തുകൾ എന്നിവയെക്കുറിച്ചും വിവരങ്ങൾ ലഭിക്കും. പുതിയ ഫീച്ചറിന് വെബ് സപ്പോർട്ട് ലഭ്യമാക്കിയിട്ടില്ല എന്നത് ഒരു പോരായ്മയാണ്. കൂടാതെ ബിൽറ്റ് ഇൻ കാമറ ഉപയോഗിച്ച് വിഡിയോ എടുക്കാനും കഴിയുന്നില്ല. ജെമിനി മോഡലുകളിൽ നിരന്തരമായി ഗൂഗ്ൾ അപ്ഡേറ്റ് നടക്കുന്നതിനാൽ വിഡിയോ അനലൈസിസ് ഫീച്ചറിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

Tags:    
News Summary - Google Gemini allows video uploading feature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.