പുതിയ ഐ.ടി ചട്ടം: ഉദ്യോഗസ്​ഥരുടെ പട്ടിക കേന്ദ്രത്തിന്​ സമർപിച്ച്​ ഗൂഗ്​ൾ, ഫേസ്​ബുക്ക്​, വാട്​സാപ്​

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ ഐ.ടി ചട്ടങ്ങൾ ആവശ്യപ്പെടുന്ന പുതിയ ഉദ്യോഗസ്​ഥരെ നിയമിച്ച്​ പേരുവിവരങ്ങൾ കേന്ദ്രത്തിന്​ സമർപിച്ച്​ മുൻനിര ഡിജിറ്റൽ കമ്പനികൾ. സർക്കാർ നിർദേശങ്ങൾ പാലിക്കുന്നുവെന്ന്​ ഉറപ്പാക്കുന്ന ഉദ്യോഗസ്​ഥ​ൻ, പരാതി പരിഹാര ഉദ്യോഗസ്​ഥൻ, ബന്ധപ്പെടാനുള്ള നോഡൽ ഉദ്യോഗസ്​ഥൻ എന്നിവരെയാണ്​ ഓരോ കമ്പനിയും നിയമിക്കേണ്ടത്​. ഗൂഗ്​ൾ, ഫേസ്​ബുക്ക്​, വാട്​സാപ്​ എന്നിവയാണ്​ ഇതിനകം പട്ടിക സമർപിച്ചത്​. ട്വിറ്റർ ഇവ കൈമാറിയിട്ടില്ല.

കഴിഞ്ഞ ദിവസം അടിയന്തരമായി പട്ടിക സമർപ്പിക്കാനാവശ്യപ്പെട്ട്​ കേന്ദ്ര ​െഎ.ടി മന്ത്രാലയം ഇവക്ക്​ കത്ത്​ നൽകിയിരുന്നു.

പുതുതായി കൊണ്ടുവന്ന ഐ.ടി നിയമപ്രകാരം അപകീർത്തികരമെന്ന്​ സർക്കാർ ചൂണ്ടിക്കാട്ടുന്ന പോസ്​റ്റുകൾ 36 മണിക്കൂറിനകം നീക്കംചെയ്യണം. ഇവയുമായി ബന്ധപ്പെട്ട ആശയ വിനിമയത്തിനും വേണ്ടിവന്നാൽ നടപടിക്കും ഉ​േദ്യാഗസ്​ഥരെ വെക്കുകയും വേണം. ഈ പേരുവിവരങ്ങളാണ്​ കൈമാറിയത്​.

50 ലക്ഷത്തിലേറെ വരിക്കാരുള്ള സമൂഹ മാധ്യമങ്ങൾക്കാണ്​ പുതിയ നിയന്ത്രണങ്ങൾ ബാധകം. ​േഫസ്​ബുക്ക്​, വാട്​സാപ്പ്​ എന്നിവക്കു ​പുറമെ ടെലഗ്രാം, ലിങ്ക്​ഡ്​ഇൻ, കൂ, ഷെയർ ചാറ്റ്​ തുടങ്ങിയവയും ഇതിൽ പെടും.

Tags:    
News Summary - Google, Facebook and WhatsApp submit details of new compliance officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.