കോവിഡ്​ കേസുകൾ കൂടി; ജീവനക്കാരുടെ വർക്​ ഫ്രം ഹോം നീട്ടി ഗൂഗ്​ൾ

കോവിഡ്​ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ ജീവനക്കാരുടെ വർക്​ ഫ്രം ഹോം വീണ്ടും നീട്ടി അമേരിക്കൻ ടെക്​ ഭീമൻ ഗൂഗ്​ൾ. 2022 ജനുവരി 10 വരെയാണ്​ ജീവനക്കാരോട്​ വീട്ടിലിരുന്നുകൊണ്ടുള്ള ജോലി തുടരാൻ ഗൂഗ്​ൾ നിർദേശിച്ചിരിക്കുന്നത്​. കഴിഞ്ഞ ദിവസം സി.ഇ.ഒ സുന്ദർ പിച്ചൈയാണ്​ കമ്പനിയുടെ ആഗോളതലത്തിലുള്ള വളൻററി റിട്ടേൺ-ടു-ഓഫീസ് നയം നീട്ടിയ വിവരം പുറത്തുവിട്ടത്​.

കുറഞ്ഞത്​ ജനുവരി 10 വരെയെങ്കിലും ഗൂഗ്​ൾ ജീവനക്കാർക്ക്​ കാമ്പസിൽ വന്ന്​ ജോലി ചെയ്യണമെന്നത്​​ നിർബന്ധമില്ല. എന്നാൽ, ജനുവരിക്ക് ശേഷം, 30 ദിവസത്തെ നോട്ടീസ് നൽകിക്കൊണ്ട്​​ വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കാൻ ഗൂഗ്​ൾ വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ ഒാഫീസുകളെ അനുവദിക്കും. ഒാരോ മേഖലകളിലെയും കോവിഡ്​ സാഹചര്യങ്ങൾ അനുസരിച്ചായിരിക്കും വർക്​ ഫ്രം ഹോം തുടർന്നും നീട്ടുക. 

Tags:    
News Summary - Google delays mandatory office return to 2022 on Covid surge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.