Posted On
date_range Updated On
date_range ലോകത്തെ ഏറ്റവും വില കുറഞ്ഞ ആൻഡ്രോയിഡ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ച് റിലയൻസ്
മുംബൈ: ഗൂഗ്ളുമായി ചേർന്ന് വില കുറഞ്ഞ 4ജി ഫോൺ പുറത്തിറക്കുമെന്ന് റിലയൻസ്. കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 10ന് ഫോൺ പുറത്തിറങ്ങും.
ജിയോ ഫോൺ നെക്സ്റ്റ് എന്ന പേരിലാവും ഫോണെത്തുക. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കും ഫോണിലുണ്ടാവുക.ആൻഡ്രോയിഡ്, ജിയോ ആപുകൾ പ്രവർത്തിക്കും. ഇന്ത്യയിലെ മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും വില കുറഞ്ഞ ഫോണായിരിക്കും ജിയോ നെക്സ്റ്റെന്നും അംബാനി അവകാശപ്പെട്ടു.
ഇന്ത്യയെ 2ജിയിൽ നിന്ന് മോചിപ്പിച്ച് രാജ്യത്ത് പൂർണമായും 5ജി സംവിധാനം വ്യാപിപ്പിക്കും. ഇതിന് വേണ്ടി ഗൂഗ്ളുമായി കരാറുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജിയോ മാർട്ടിനെ വാട്സാപ്പുമായി ബന്ധിപ്പിക്കാൻ ഫേസ്ബുക്കുമായി ചർച്ച ആരംഭിച്ചുവെന്നും അംബാനി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.