ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ പ്രതിരോധ ശക്തിയാണ് ഇന്ത്യ. കര, നാവിക, വായുസേനകളുടെ ഏറ്റവും ശക്തമായ ഒരു പ്രതിരോധം ഇന്ത്യക്കുണ്ട്. റഫാൽ, തേജസ്, സുഖോയ് തുടങ്ങിയ വിമാനങ്ങൾ വായുസേനക്ക് കരുത്തേകുമ്പോൾ ഐ.എൻ.സ് വിക്രമാദിത്യ, ഐ.എൻ.എസ് വിക്രാന്ത്, ഐ.എൻ.എസ് ചക്ര തുടങ്ങിയ കപ്പലുകളും നാവിക അക്രമങ്ങളെ ചെറുക്കൻ ഇന്ത്യയെ സഹായിക്കും. ഏകദേശം 2229 വിമാനങ്ങളും ഹെലികോപ്റ്ററുകളും 3,10,575 അടുത്ത് സൈനികരും സ്വന്തമായുള്ള ഒരു നാവിക സേനയാണ് ഇന്ത്യക്കുള്ളത്. ശത്രുക്കളുടെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാനും അതിന് തിരിച്ചടി നൽകാനുമുള്ള നിരവധി പോർവിമാനങ്ങൾ വ്യാമസേനയുടെ സ്വകാര്യ അഹങ്കാരമാണ്.
ഇന്ത്യൻ വ്യോമസേനയുടെ ശക്തി കൂട്ടാനെത്തിയ ഫ്രഞ്ച് വിമാനമാണ് റഫാൽ. പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളുടെ വെല്ലുവിളികളെ നേരിടാൻ കാലാവധി കഴിഞ്ഞ ജെറ്റ് വിമാനങ്ങൾ ഒഴിവാക്കണമെന്ന് സേന 2017 ൽ ആവിശ്യപെട്ടതിനെ തുടർന്നാണ് ഫ്രാൻസുമായി ധാരണയിലെത്തി റഫാൽ വാങ്ങാൻ ഇന്ത്യ തീരുമാനിക്കുന്നത്. അങ്ങനെ 2022ൽ റഫാൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി.
15.30 മീറ്ററാണ് വിമാനത്തിന്റെ നീളം. മണിക്കൂറിൽ 1912 കിലോമീറ്റർ വേഗത കൈവരിക്കാൻ റഫാലിന് കഴിയും. ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെഴ്സ് എന്നിങ്ങനെ ത്രിതല ശേഷിയുള്ള പോർവിമാനമാണ് റഫാൽ. അസ്ട്ര, സുദർശൻ ബോംബുകൾ, എ.ഇ.എസ്.എ റഡാർ, പൈത്തൺ 5, ഡെർബി മിസൈൽ തുടങ്ങിയ ആയുധങ്ങൾ ഇന്ത്യയുടെ റഫാലിൽ ഘടിപ്പിക്കാനാകും. 28 സിംഗിൾ സീറ്ററും 8 ട്വിൻ സീറ്റർ ഉൾപ്പെടെ 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യക്ക് സ്വന്തമായുള്ളത്. 1980കളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മാറിയ മിറാഷ് 2000 എന്ന യുദ്ധ വിമാനം നിർമ്മിച്ച ഡസോൾട്ടാണ് റഫാലിന്റെയും സൃഷ്ട്ടികൾ.
ഇന്ത്യൻ വ്യോമസേനയുടെ മറ്റൊരു കരുത്താനാണ് സുഖോയ് എസ്.യു-30 എന്ന ട്വിൻ ജെറ്റ് മൾട്ടി റോൾ ഫൈറ്റർ ജെറ്റ്. റഷ്യൻ നിർമ്മിതമായ സുഖോയ് മികച്ച യുദ്ധവിമാനങ്ങളിലൊന്നാണ്. സുഖോയ് കമ്പനിയുടെ അനുമതിയോടെ ഇന്ത്യയിലെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡാണ് ഇപ്പോൾ ഇവ നിർമിക്കുന്നത്. ഏകദേശം 260 സുഖോയ് പോർവിമാനങ്ങൾ ഇന്ത്യയുടെ കൈവശമുണ്ട്.
2002ലാണ് സുഖോയ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. മണിക്കൂറിൽ 2100 കിലോമീറ്റർ വേഗതയുള്ള വിമാനത്തിന് 8000 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും. ആകാശത്ത് വെച്ച് യഥേഷ്ടം ഇന്ധനം നിറയ്ക്കാനാവും എന്നതും ഈ വിമാനങ്ങളുടെ പ്രത്യേകതയാണ്. എയർ ടു എയർ, എയർ ടു സർഫസ് മിസൈലുകളും, ബോംബുകളും, തോക്കുകളും വഹിക്കാൻ സുഖോയ് എസ്.യു-30 എം.കെ.ഐ കഴിയും.
സോവിയറ്റ് യൂണിയന്റെ കരുത്തുറ്റ പോർവിമാനമാണ് മിഗ് 29. അമേരിക്കയുടെ എഫ്.16 വിമാനത്തിനെ വെല്ലുവിളിക്കാൻ നിർമ്മിച്ച വിമാനമാണിത്. 1999ലെ കാർഗിൽ യുദ്ധത്തിന്റെ നട്ടെല്ലായിരുന്നു മിഗ് 29. 1985ലാണ് മിഗ് വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. പൈലറ്റ് മാത്രമുള്ള ഈ യുദ്ധവിമാനത്തിന് 2450 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാവും. 17.3 മീറ്റർ നീളമാണ് ഈ വിമാനത്തിനുള്ളത്. നിലവിൽ 69 മിഗ് 29 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പക്കലുണ്ട്.
തേജസ്
ഇന്ത്യയിൽ നിർമിച്ച ലഘുയുദ്ധവിമാനമാണ് തേജസ്. റഷ്യയുടെ മിഗ്-21, 27 പോർവിമാനങ്ങൾക്കു പകരമായിട്ടാണ് തേജസ് ഇന്ത്യൻ സേനയിൽ ഇടം പിടിച്ചത്. നിലവിൽ 31 തേജസ് വിമാനങ്ങൾ ഇന്ത്യൻ സേനയുടെ പക്കലുണ്ട്. മണിക്കൂറിൽ 1350 കിലോമീറ്റർ താണ്ടാൻ ശേഷിയുണ്ട് തേജസ്സിന്. 8.5 ടൺ ഭാരമുള്ള തേജസിനു മൂന്നുടൺ ആയുധങ്ങൾ വഹിക്കാനാകും. സുഖോയ് എസ്.യു-30 വിമാനം പോലെ ആകാശത്ത് നിന്നും ഇന്ധനം നിറക്കാം എന്നതും തേജസിന്റെ പ്രത്യേകതയാണ്. മിസൈലുകൾ, ആധുനിക ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങൾ എന്നിവ വഹിക്കാനും വേണ്ടപോലെ ഉപയോഗിക്കാനും തേജസിനു ശേഷിയുണ്ട്.
മിറാഷ് 2000
ഫ്രഞ്ച് നിർമിത പോർവിമാനമാണ് മിറാഷ് 2000. എൺപതുകളിലാണ് ഈ യുദ്ധവിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മാറിയത്. ഇന്ത്യൻ നിർമിത മിസൈലുകളാണ് മിറാഷ് വഹിക്കുന്നത്. 1999 ൽ ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യയുടെ ആക്രമണങ്ങളുടെ നട്ടെല്ലായിരുന്നു മിറാഷ്. 14.36 മീറ്റർ നീളവും 5.20മീറ്റർ ഉയരവുമാണ് മിറാഷിനുള്ളത്. നിലവിൽ എം.2000.എച്ച്, എം.2000.ടി.എച്ച്, എം.2000.ഐ.ടി എന്നീ ശ്രേണികളിലായി ഏകദേശം 37 മിറാഷ് വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പക്കലുണ്ട്. ഇന്ത്യൻ വ്യോമസേന ഇതിനിട്ടിരിക്കുന്ന പേര് വജ്ര എന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.