സ്വയം വികസിപ്പിച്ചെടുത്ത ഫുഡ് സെർവിങ് റോബോട്ടുമായി മുഹമ്മദ് ഫാദിൽ

തീൻമേശയിലേക്ക് ആവശ്യമായ ഭക്ഷണവുമായെത്തും ഫാദിലി​െൻറ കുഞ്ഞു റോബോട്ട്

മലപ്പുറം: തീൻമേശയിലേക്ക്​ ഭക്ഷണം കൊണ്ടുത്തരുന്ന ഒരു കുഞ്ഞു റോബോട്ടിനെ വികസിപ്പിച്ചിരിക്കുകയാണ്​ മലപ്പുറം വെളിയങ്കോട്ടുള്ള മുഹമ്മദ്​ ഫാദിലെന്ന 13 കാരൻ. അടുക്കളയിൽ നിന്നും, ഡൈനിങ് ഹാളിലേക്ക് സെൻസർ ഉപയോഗിച്ച് നീങ്ങുന്ന തരത്തിലാണ് റോബോട്ടിൻ്റെ പ്രവർത്തനം. വെളിയങ്കോട് പഞ്ചായത്തിലെ മുളമുക്ക് സ്വദേശി വട്ടപ്പറമ്പിൽ ബഷീറിൻ്റെ മകനാണ്​ മുഹമ്മദ് ഫാദിൽ

ചെലവ് കുറഞ്ഞ രീതിയിൽ കാർഡ്​ ബോർഡ് പേപ്പർ, ഐ.ആർ സെൻസർ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു റോബോട്ടിനെ വികസിപ്പിച്ചത്. അടുക്കളയിൽ നിന്നും റോബോട്ടിൻ്റെ കൈയ്യിൽ ഭക്ഷണ വസ്തുക്കൾ നൽകിയാൽ തറയിലുള്ള വരയിലൂടെ സഞ്ചരിച്ച് ഡൈനിങ്ങ് റൂമിലെത്തും.

ഇൗ പതിമൂന്നുകാര​െൻറ കണ്ടുപിടുത്തങ്ങളോരോന്നും ആരെയും അമ്പരപ്പിക്കുന്നതാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമ്മിക്കുന്നതിൽ ഏറെ കമ്പമുള്ള ഫാദിൽ ഇതിനകം മാഗ്നറ്റിക് ലാമ്പ്, ഇ ഇൻക്വുബിലേറ്റർ, ഒപ്റ്റിക്കൽ അവോയിഡ് റോബോർട്ട് എന്നിവ നിർമിച്ചതിന്​ ശേഷമാണ് ഫുഡ് സെർവിങ് റോബോർട്ട് വികസിപ്പിച്ചെടുത്തത്.

സൗദിയിൽ ഇലക്ട്രോണിക്സ് ഷോപ്പ് നടത്തുന്ന പിതാവിൻ്റെ കടയിൽ നിന്നും ലഭിച്ച അറിവും, യൂട്യൂബിൽ നിന്നും കിട്ടിയ വിവരങ്ങളും ഉപയോഗിച്ചാണ് പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നത്. രണ്ട് വർഷം മുമ്പാണ് ഇവർ നാട്ടിലെത്തിയത്. ചെസ്സിൽ മിടുക്കനായ ഫാദിൽ കേരളത്തിലെ പത്ത് മികച്ച കളിക്കാരിലൊരാളാണ്. ഫെയ്​സ്​ റെക്കഗ്​നിഷൻ റോബോർട്ട് നിർമ്മിക്കണമെന്നതാണ് ഈ കുഞ്ഞു ഇനിയുള്ള പ്രതിഭയുടെ ആഗ്രഹം. പിതാവ് ബഷീറിൻ്റെയും, മാതാവ് റുഖ്സാനയുടെയും, സഹോദരങ്ങളായ മുഹമ്മദ് ഫാസിൻ്റെയും, ഫാത്തിമ സിയ ബഷീറിൻ്റെയും പൂർണ്ണ പിന്തുണയുമുണ്ട്

Tags:    
News Summary - food serving robot made by 13 year old boy from malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.