ഇൻസ്റ്റഗ്രാമും വാട്​സ്​ആപ്പും 'വിറ്റ്​കളയണം'; ഫേസ്​ബുക്കിനെതിരെ പരാതിയുമായി യു.എസ്​ സ്​റ്റേറ്റുകൾ

വാഷിങ്​ടൺ: കുത്തക നിലനിർത്താനായി എതിരാളികളായേക്കാവുന്ന സമൂഹ മാധ്യമ പ്ലാറ്റ്​ഫോമുകളെ വിലക്ക്​ വാങ്ങി മത്സരം ഇല്ലാതാക്കുന്നുവെന്ന്​ കാട്ടി ഫേസ്ബുക്കിനെതിരെ പരാതി. ഫെഡറൽ ട്രേഡ്​​ കമീഷനും (എഫ്​.ടി.സി) അമേരിക്കയിലെ 40ഒാളം സ്​റ്റേറ്റുകളുടെ അറ്റോർണി ജനറൽമാരുമാണ് സമൂഹ മാധ്യമ ഭീമനെതിരെ​ കോടതി കയറിയിരിക്കുന്നത്​. ഫേസ്​ബുക്ക്​ ഇൻസ്റ്റഗ്രാമിനെയും വാട്​സ്​ആപ്പിനെയും ഭീമൻതുക നൽകി സ്വന്തമാക്കിയത്​ അവരുടെ കുത്തകയ്​ക്ക്​ ഭീഷണിയാവുന്നതിനാലാണെന്നും പരാതിയിൽ പറയുന്നു.

ഇൻസ്റ്റാഗ്രാം, വാട്‌സ്ആപ്പ് എന്നിവയുൾപ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളെ വിൽക്കാൻ ഫെയ്‌സ്ബുക്കിനോട്​ ഉത്തരവിടണമെന്നാണ്​ എഫ്‌ടിസി ആവശ്യപ്പെടുന്നത്​. മത്സരം ഒഴിവാക്കാനായി സോഫ്​റ്റ്​വെയർ ഡെവലപ്പർമാർക്ക് മുൻ‌കൂട്ടി നിബന്ധനകൾ ഏർപ്പെടുത്തുന്നതിൽ നിന്ന് ഫേസ്ബുക്കിനെ കോടതി വിലക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്​.

നേരത്തെ ഗൂഗ്​ളിനെതിരെയും സമാന ആരോപണങ്ങൾ ഉയർന്നിരുന്നു. നിയമനടപടിയുടെ കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ സമവായത്തിലെത്തുന്നതിനും യുഎസ് സാക്ഷ്യം വഹിക്കുകയുണ്ടായി. ഫോട്ടോ ഷെയറിങ്​ ആപ്പായ ഇന്‍സ്റ്റാഗ്രാമിനെ 2012ല്‍ ഒരു ബില്യണ്‍ ഡോളറിനായിരുന്നു ഫേസ്​ബുക്ക്​ വാങ്ങിയത്​. ഇൻസ്റ്റ അവർക്ക്​ ഭീഷണിയായി തുടങ്ങിയതോടെയാണ്​ സക്കർബർഗി​െൻറ നീക്കം. പിന്നാലെ മെസേജിങ്​ ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിനെ 2014 ല്‍ 19 ബില്യണ്‍ ഡോളറും മുടക്കിയും സ്വന്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.