Photo Credit: Reuters

ഇന്ത്യയിലെ പ്രശ്നങ്ങളും കോടതി കയറ്റി മസ്ക്; ആരോപണങ്ങൾ നിഷേധിച്ച് ട്വിറ്റർ

വാഷി\ങ്ടൺ: ചതിയിലൂടെ വാങ്ങാൻ നിർബന്ധിതനാക്കുകയായിരുന്നു ട്വിറ്ററെന്ന് ആരോപിച്ച് ഇലോൺ മസ്ക്. അസാധ്യവും കടകവിരുദ്ധവുമാണ് മസ്കിന്റെ ആരോപണമെന്ന് ട്വിറ്ററും. 4400 കോടി ഡോളറിന് ട്വിറ്റർ വാങ്ങാനുള്ള കരാറിൽനിന്ന് പിൻമാറിയതിനു പിന്നാലെയാണ് കമ്പനിയും ശതകോടീശ്വരനും തമ്മിൽ വാക് യുദ്ധം കൊഴുത്തത്.

ട്വിറ്ററിനെതിരെ നിരവധി പരാതികൾ ഉന്നയിച്ച മസ്ക് കേന്ദ്ര സർക്കാറുമായി ഇന്ത്യയിലെ കേസും പരാതിയിൽ വിഷയമാക്കി. എന്നാൽ, വാൾസ്ട്രീറ്റ് ബാങ്കർമാരും അഭിഭാഷകരും ഉപദേശകരായുള്ള, നിരവധി കമ്പനികളുടെ ഉടമയാണ് മസ്കെന്നും അദ്ദേഹത്തെ ചതിപ്രയോഗത്തിലൂടെ കരാറിൽ ഒപ്പുവെക്കാൻ നിർബന്ധിച്ചുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ട്വിറ്റർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേസിൽ ഒക്ടോബർ 17നാണ് വാദം കേൾക്കൽ തുടങ്ങുക.

Tags:    
News Summary - Elon Musk's Revelation On Indian Government; Twitter rejects Musk's claims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.