‘ഗ്രോക്’ ഇന്ത്യയി​ലും; ഇലോൺ മസ്കിന്റെ എ.ഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചു

ടെസ്‍ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംരംഭമായ എക്സ്എ (xAI), വികസിപ്പിച്ച ലാര്‍ജ് ലാംഗ്വേജ് ജനറേറ്റീവ് എ.ഐ മോഡലാണ് ഗ്രോക് (Grok). ഓപൺ എ.ഐയുടെ ചാറ്റ്ജിപിടിക്കും ഗൂഗിളിന്റെ ബാർഡിനും ബദലായി എത്തിയ ഗ്രോക് എ.ഐ ചാറ്റ്ബോട്ട് ഒടുവിൽ ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുകയാണ്. മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സിന്റെ ഇന്ത്യയിലുള്ള പ്രീമിയം പ്ലസ് വരിക്കാർക്ക് ഗ്രോക്ക് ഉപയോഗിച്ച് തുടങ്ങാം.

ഇന്ത്യക്ക് പുറമേ, പാകിസ്ഥാൻ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, സിംഗപ്പൂർ തുടങ്ങിയ 46 രാജ്യങ്ങളിൽ ഗ്രോക്കിന്റെ സേവനങ്ങൾ ഇപ്പോൾ ആക്‌സസ് ചെയ്യാവുന്നതാണ്. നിലവിൽ ബീറ്റാ ഘട്ടത്തിൽ തന്നെ തുടരുന്ന ഗ്രോക് പരീക്ഷിച്ച് നോക്കാൻ ​ആഗ്രഹിക്കുന്നവർ എക്സിന്റെ പ്രീമിയം+ സബ്‌സ്‌ക്രിപ്ഷൻ എടുക്കേണ്ടതുണ്ട്. ഇന്ത്യയിൽ പ്രതിമാസം ₹ 1,300, പ്രതിവർഷം ₹ 13,600 എന്നിങ്ങനെയാണ് ചാർജ്.

 

യൂസർമാരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമൊക്കെ തമാശരൂപേണ മറുപടി നൽകുന്ന വിധത്തിലാണ് ഗ്രോക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മസ്ക് പറഞ്ഞിരുന്നു. എക്സിലെ ഡാറ്റ ഉപയോഗിച്ചാണ് ഇലോൺ മസ്കിന്റെ എ.ഐ മോഡൽ പ്രവർത്തിക്കുന്നത്. എക്‌സിൽ നിന്നുള്ള തത്സമയ ഡാറ്റ പ്രയോജനപ്പെടുത്തുന്നതിനാൽ, മറ്റ് പ്രമുഖ AI ചാറ്റ്‌ബോട്ടുകൾ നിരസിച്ചേക്കാവുന്ന ചോദ്യങ്ങളോട് വരെ പ്രതികരിക്കാനുള്ള കഴിവ് ഗ്രോക്കിനുണ്ട്.

കൂടാതെ, ഇന്റർനെറ്റ് ബ്രൗസിങ് സംവിധാനവുമുണ്ടായിരിക്കും. അതായത്, നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാനായി ഇന്റർനെറ്റിൽ തിരയാനും ഗ്രോക്കിന് കഴിയും.

നിരവധി പരസ്യദാതാക്കൾ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമിൽ നിന്ന് അകന്നുപോകുന്ന സാഹചര്യത്തിൽ, പരസ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ച്, സബ്‌സ്‌ക്രിപ്‌ഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണിപ്പോൾ ഇലോൺ മസ്ക്. അതിനായി എക്സിനെ കൂടുതൽ ആകർഷകമാക്കുകയാണ് ലോകകോടീശ്വരൻ.

Tags:    
News Summary - Elon Musk's Grok AI Chatbot Makes Its Debut in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.