ന്യൂയോർക്: ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്കും സമൂഹ മാധ്യമമായ ട്വിറ്ററിന്റെ ഉടമയാകും. 300 കോടി ഡോളർ മൂല്യമുള്ള ഒമ്പതു ശതമാനം ട്വിറ്റർ ഓഹരിയാണ് മസ്ക് സ്വന്തമാക്കിയത്. ഇതോടെ ഡയറക്ടർ ബോർഡിൽ മസ്കും അംഗമാകും.
2024ൽ കാലാവധി അവസാനിക്കുന്ന ബോർഡിന്റെ വാർഷിക ഓഹരിയുടമ യോഗത്തിലാണ് മസ്കിനെ ബോർഡിൽ ഉൾപ്പെടുത്തുക. ഇതുസംബന്ധിച്ച് മസ്കുമായി തിങ്കളാഴ്ച കരാറായതായി ട്വിറ്റർ അറിയിച്ചു. മസ്കിനോ മസ്ക് അംഗമായ സംഘത്തിനോ 14.9 ശതമാനത്തിൽ കൂടുതൽ ഓഹരി നൽകില്ലെന്നും കമ്പനി വ്യക്തമാക്കി.
മസ്ക് ട്വിറ്റർ ബോർഡിലേക്ക് എത്തുമ്പോൾ നിരവധി മാറ്റങ്ങൾ കമ്പനിയിലുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതുസംബന്ധിച്ച ചില സൂചനകൾ ട്വിറ്റർ സി.ഇ.ഒ നൽകിയിട്ടുണ്ട്. മസ്കിന്റെ വരവ് കമ്പനിയെ കൂടുതൽ സമ്പന്നമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.