'ഷവോമി'ക്ക് ഇ.ഡി നോട്ടീസ്

ന്യൂഡൽഹി: ചൈനീസ് മൊബൈൽ ഫോൺ നിർമാതാക്കളായ ഷവോമിക്ക് സാമ്പത്തിക കുറ്റകൃത്യ (ഇ.ഡി) അന്വേഷണ വിഭാഗത്തിന്റെ നോട്ടീസ്.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഷവോമി കമ്പനിക്ക് വിദേശത്തുനിന്നു വന്ന കോടികളിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കമ്പനിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റ് മനു കുമാർ ജെയിനിന് ഇ.ഡി നോട്ടീസ് അയച്ചത്.

നേരത്തേ ഷവോമി ഇന്ത്യ മേധാവിയായിരുന്ന മനു കുമാറിനോട് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷവോമിയിലെ ഓഹരി നിക്ഷേപം, വിതരണക്കാരുമായുള്ള കരാർ ഇന്ത്യയിലെ സ്ഥാപനത്തിന് നൽകിയ പണം തുടങ്ങിയവയുടെ വിശദാംശങ്ങളും ഇ.ഡി ചോദിച്ചിട്ടുണ്ട്.

Tags:    
News Summary - ED notice to Xiaomi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.