‘ഇ​അ്​​ത​മ​ർ​നാ’ ആ​പ്ലി​ക്കേ​ഷ​ൻ ഇ​നി​യി​ല്ല; പ​ക​രം ‘നു​സ്​​ക്​’

ജി​ദ്ദ: ഹ​ജ്ജ്, ഉം​റ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കാ​ൻ നേ​ര​ത്തേ ആ​രം​ഭി​ച്ച ‘ഇ​അ്​​ത​മ​ർ​നാ​’ ആ​പ്ലി​ക്കേ​ഷ​ൻ റ​ദ്ദാ​ക്കാ​ൻ ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു. പ​ക​രം ‘നു​സ്​​ക്​’ ആ​പ്ലി​ക്കേ​ഷ​നി​ലേ​ക്ക്​ ആ ​സേ​വ​ന​ങ്ങ​ളെ​ല്ലാം മാ​റ്റി. തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണി​ത്.

‘നു​സ്​​ക്’​ ആ​പ്ലി​ക്കേ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ഘ​ട്ട​ങ്ങ​ൾ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ്​ വ്യാ​പ​ന സ​മ​യ​ത്ത് സ്വീ​ക​രി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ 2020 സെ​പ്റ്റം​ബ​ർ 27നാ​ണ്​ ഹ​ജ്ജ്​-​ഉം​റ മ​​ന്ത്രാ​ല​യം ‘ഇ​അ്​​ത​മ​ർ​നാ’ ആ​പ്ലി​ക്കേ​ഷ​ൻ ആ​രം​ഭി​ച്ച​ത്.

2020 ഒ​ക്ടോ​ബ​ർ 14 മു​ത​ൽ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും അ​ത് ഉ​പ​യോ​ഗി​ക്കാ​നും സ​ജീ​വ​മാ​ക്കാ​നും അ​നു​മ​തി ന​ൽ​കി. ര​ണ്ടു​വ​ർ​ഷ​ത്തി​നി​ട​യി​ൽ ലോ​ക​ത്തി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ര​ജി​സ്​​റ്റ​ർ ചെ​യ്ത ല​ക്ഷ​ക്ക​ണ​ക്കി​ന്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഉം​റ​ക്കും റൗ​ദ സ​ന്ദ​ർ​ശ​ന​ത്തി​നു​മു​ള്ള അ​നു​മ​തി പ​ത്ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ൾ ഇ​തി​ലൂ​ടെ ന​ൽ​കാ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്​ സാ​ധി​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​ക, വി​സി​റ്റ്, ഉം​റ വി​സ​ക​ൾ ഇ​ല​ക്ട്രോ​ണി​ക് രീ​തി​യി​ൽ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കു​ക, തീ​ർ​ഥാ​ട​ക​രു​ടെ മ​ത​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ അ​നു​ഭ​വം സ​മ്പ​ന്ന​മാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ്​ ‘നു​സ്‌​ക്’ എ​ന്ന പേ​രി​ൽ പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച​ത്.

നു​സ്​​കി​​ന്റെ പ്ര​ഖ്യാ​പ​ന വേ​ള​യി​ൽ ‘ഇ​അ്​​ത​മ​ർ​നാ’ ആ​പ് ക്ര​മേ​ണ റ​ദ്ദാ​ക്കു​മെ​ന്ന്​ മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചി​രു​ന്നു.

Tags:    
News Summary - Eatmarna application is no more; Instead of 'nusk'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.