ട്വിറ്ററില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു; 200 പേർ കൂടെ പുറത്ത്

പത്ത് ശതമാനത്തോളം വരുന്ന ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റര്‍. 200-ഓളം പേർക്ക് ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രൊഡക്റ്റ് മാനേജര്‍മാര്‍, ഡാറ്റാ സൈന്റിസ്റ്റുകള്‍, എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പിരിച്ചുവിട്ടത്.

നവംബറിൽ 3,700 ഓളം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടിരുന്നു. 44 ബില്യൺ ഡോളറിന് കമ്പനി ഏറ്റെടുത്ത ഇലോണ്‍ മസ്‌കിന്റെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് പിരിച്ചുവിടൽ. മസ്‌കിന്റെ ഇടപെടലുകള്‍ നേരത്തെയും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതോടെ പരസ്യ ദാതാക്കള്‍ പരസ്യങ്ങള്‍ നിര്‍ത്തുകയും ചെയ്തിരുന്നു.

മസ്‌ക് കമ്പനി നേതൃത്വം ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ഏറ്റവും ഒടുവിലത്ത കൂട്ടപ്പിരിച്ചുവിടലാണിത്.

Tags:    
News Summary - Dismissal Continues on Twitter; Out with 200 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.