പഴയ റെഡ്മി ഫോണുകളിൽ പുതിയ ഹൈപ്പർഒഎസ് ലഭിക്കുമോ ? സ​പ്പോർട്ട് ചെയ്യുന്ന ഫോണുകൾ ഇവയാണ്..

വർഷങ്ങളുടെ ഗവേഷണങ്ങൾക്ക് ശേഷം ഷഓമി അവരുടെ പുതിയതും നവീകരിച്ചതുമായ ഓപറേറ്റിങ് സിസ്റ്റം അവതരിപ്പിക്കാൻ പോവുകയാണ്. ഷഓമി 14 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾക്കൊപ്പമാണ് ഹൈപ്പർഒഎസ് എന്ന ആൻഡ്രോയ്ഡ് 14-ആം പതിപ്പ് അടിസ്ഥാനമാക്കിയുള്ള ഒഎസ് എത്തുന്നത്. ഇത്രയും കാലം ഷഓമിയുടെ ഫോണുകളെ അലങ്കരിച്ചിരുന്ന എ.​ഐ.യു.ഐ എന്ന യൂസർ ഇന്റർഫേസിനെ ഒഴിവാക്കിയാണ് ഹൈപ്പർഒഎസിന്റെ വരവ്.

നിരവധി യു.ഐ മാറ്റങ്ങളുമായി എത്തുന്ന ഹൈപ്പർഒഎസ് ഏറ്റവും പുതിയ ഷഓമി ഫോണുകളെ മാത്രമാണോ പിന്തുണക്കുന്നത്..? അല്ല, നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന റെഡ്മി - പോകോ ഫോണുകളിലും ഹൈപ്പർഒഎസ് ലഭിക്കും. ഷഓമിയുടെയോ, റെഡ്മിയുടെയോ ടാബ്ലറ്റുകൾ ഉപയോഗിക്കുന്നവർക്കും അപ്ഡേറ്റിലൂടെ ഹൈപ്പർ ഒ.എസ് ലഭ്യമാകും. അതായത്, ഷഓമി ലോഞ്ച് ചെയ്ത രണ്ട് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഏത് ഉപകരണത്തിനും ഹൈപ്പർഒഎസ് പിന്തുണയുണ്ടാകും.

ഷഓമി എന്ന ബ്രാൻഡിന് കീഴിൽ അവതരിപ്പിക്കുന്ന പ്രീമിയം ഫോണുകളിൽ കൂടുതൽ നവീകരിച്ച ഹൈപ്പർഒഎസ് പതിപ്പാകും എത്തുക. സാംസങ് അവരുടെ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് മാത്രമായി വൺ യു.ഐ-യിൽ നൽകുന്ന അധിക ഫീച്ചറുകൾ പോലെ, ഹൈപ്പർഒ.എസിലും പ്രതീക്ഷിക്കാം. വില കുറഞ്ഞ റെഡ്മി - പോകോ ഫോണുകളിൽ താരതമ്യേന ഫീച്ചറുകൾ കുറവായിരിക്കും. ഷഓമിയുടെ സ്മാർട്ട് വാച്ചുകൾക്കും പുതിയ ഹൈപ്പർഒ.എസിന്റെ പിന്തുണയുണ്ടാകും.


ഹൈപ്പർഒഎസ് ലഭിക്കുന്ന ഫോണുകൾ

ഷഓമി

  • Xiaomi 11 / 11 Pro / 11 Ultra
  • Xiaomi 11T / 11T Pro
  • Xiaomi Mi 11X / 11X Pro / 11i
  • Xiaomi 11i / 11i Hypercharge / 11 Lite
  • Xiaomi 12 / 12 Pro
  • Xiaomi 12T / 12T Pro
  • Xiaomi 12S / 12S Pro / 12S Ultra / 12 Lite
  • Xiaomi 13 / 13 Pro / 13 Ultra / 13 Lite
  • Xiaomi 13T / 13T Pro
  • Xiaomi 14 (Pre-installed)
  • Xiaomi Mix Fold / Fold 2 / Fold 3
  • Xiaomi Civi 1S / 2 / 3
  • Xiaomi Pad 6 / 6 Pro
  • Xiaomi Pad 5 / Pro 5G / Pad 5 Pro Wi-Fi

റെഡ്മി

  • Redmi Note 11R / 11T Pro / 11T Pro+ and all 11 series devices
  • Redmi Note 12 / 12 Pro / 12 Pro+ / 12 Pro Speed / 12 S / 12 Turbo
  • Redmi Note 13 / 13 Pro / 13 Pro+ / 13R Pro
  • Redmi Note Discovery
  • Redmi K40 / K40 Pro / K40 Pro+ / K40S / K40 Gaming
  • Redmi K50 / K50 Pro / K50 Gaming / K50i / K50 Ultra
  • Redmi K60 / K60E / K60 Pro / K60 Ultra

പോകോ

  • POCO C51, C55
  • POCO X4 5G / X4 GT / X4 Pro 5G
  • POCO X5 / X5 Pro
  • POCO X6 / X6 Pro
  • POCO F4 / F4 GT
  • POCO F5 / F5 Pro
  • POCO M4 / M4 Pro 4G / M4 Pro 5G
  • POCO M5 / M5s
  • POCO M6 Pro 5G
Tags:    
News Summary - Devices That Support Xiaomi's HyperOS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.