Image: REUTERS

2022-ൽ ഞെട്ടിക്കാൻ വാട്സ്ആപ്പ്; പുതിയ കമ്യൂണിറ്റീസ് ഫീച്ചറടക്കം വരാനിരിക്കുന്ന അപ്ഡേറ്റുകൾ ഇവയാണ്

വാട്സ്ആപ്പിൽ സമീപകാലത്ത് പ്രതീക്ഷിക്കാവുന്ന മൂന്ന് കിടിലൻ ഫീച്ചറുകളെ കുറിച്ച് സൂചനയുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ് ബീറ്റ ട്രാക്കറായ WABetaInfo. 

ഡിലീറ്റ് ചെയ്യാൻ സമയമേറെ

വാട്സ്ആപ്പിലൂടെ അയച്ച സന്ദേശങ്ങൾ സ്വീകർത്താവിന്റെ ഫോണിൽ നിന്നടക്കം ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്റെ (delete for everyone) സമയപരിധി ഇതുവരെ ഒരു മണിക്കൂറും എട്ട് മിനിറ്റും 12 സെക്കന്റുകളുമായിരുന്നു. എന്നാൽ, അതിൽ കമ്പനി വലിയ മാറ്റം കൊണ്ടുവരാൻ പോവുകയാണ്. ഡിലീറ്റ് ഫോർ എവരിവൺ സേവനത്തിന്റെ സമയപരിധി രണ്ട് ദിവസവും 12 മണിക്കൂറുമായി വർധിപ്പിക്കാനാണ് വാട്സ്ആപ്പ് ഒരുങ്ങുന്നത്. അതിലൂടെ ഒരു വ്യക്തിക്കോ ഗ്രൂപ്പുകളിലേക്കോ അബദ്ധത്തിൽ അയച്ച സന്ദേശങ്ങൾ രണ്ട് ദിവസങ്ങൾക്ക് ശേഷവും നീക്കം ചെയ്യാം.

വാട്സ്ആപ്പ് കമ്യൂണിറ്റീസ്


ഒരു സ്​​ക്രീൻഷോട്ടടക്കമാണ് വാട്സ്ആപ്പ് കമ്യൂണിറ്റീസിനെ കുറിച്ച് WABetaInfo സൂചന നൽകിയിരിക്കുന്നത്. ഗ്രൂപ്പ് അഡ്മിൻമാർക്ക് അവരുടെ ഒന്നിലധികം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഒരുമിച്ച് ചേർക്കാനും ഒരു സ്ഥലത്ത് നിന്ന് അവയെ നിയന്ത്രിക്കാനും മറ്റും വാട്സ്ആപ്പ് കമ്യൂണിറ്റി ഫീച്ചർ സഹായിക്കും. എല്ലാ അംഗങ്ങൾക്കും ഒരേസമയം പ്രധാനപ്പെട്ട അറിയിപ്പുകൾ അയയ്‌ക്കാനും ഇത് അഡ്മിൻമാരെ അനുവദിക്കും.

മെസ്സേജ് റിയാക്ഷൻ ഫീച്ചർ

യൂസർമാർ ഏറെക്കാലമായി വാട്സ്ആപ്പിൽ ആഗ്രഹിക്കുന്ന ഫീച്ചറുകളിൽ ഒന്നാണ് മെസ്സേജ് റിയാക്ഷൻ. ഏതാനും മാസങ്ങളായി അത് അപ്ഡേറ്റിലൂടെ നൽകുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ഇപ്പോൾ അത് WABetaInfo സ്ഥിരീകരിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ആപ്പ് അപ്ഡേറ്റിലൂടെ ആൻഡ്രോയ്ഡ് ഐ.ഒ.എസ് യൂസർമാർക്ക് മെസ്സേജ് റിയാക്ഷൻ സേവനം ലഭ്യമാകുമെന്നാണ് അവർ സൂചന നൽകിയിരിക്കുന്നത്. അതിന്റെ സ്ക്രീൻഷോട്ടും പങ്കുവെച്ചിട്ടുണ്ട്. 


Tags:    
News Summary - Delete for Everyone Feature May Get Extension, New Communities feature also coming to WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.