'ഒ.ടി.പി ചോദിച്ചു, കൊടുത്തു'..; ബാങ്കിൽനിന്ന് നഷ്ടമായത് ഒമ്പതുലക്ഷം

മലപ്പുറം: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ചങ്ങരംകുളം പൊലീസ്. ബാങ്കിൽ നിന്നാണെന്ന വ്യാജേനെ മൊബൈലിൽ മെസേജ് അയച്ച് വ്യാജ ആപ് തുറപ്പിക്കുകയും രേഖകൾ അപ്ലോഡ് ചെയ്ത ശേഷം മൊബൈലിൽ വന്ന ഒ.ടി.പി നൽകുകയും ചെയ്ത ചങ്ങരംകുളം സ്വദേശിക്ക് നിമിഷങ്ങൾക്കകം ബാങ്കിൽനിന്ന് നഷ്ടപ്പെട്ടത് ഒമ്പത് ലക്ഷം രൂപ.

സംഭവത്തിൽ ചങ്ങരംകുളം പൊലീസിന് ലഭിച്ച പരാതിതിൽ സൈബൽ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി. ഓൺലൈൻ വഴി രേഖകൾ കൈക്കലാക്കി ലക്ഷങ്ങൾ തട്ടുന്ന സംഘം സമൂഹമാധ്യമങ്ങളിൽ വ്യാപകമാണെന്നും ഇവർക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സി.ഐ ബഷീർ ചിറക്കൽ പറഞ്ഞു.

വ്യാജ കോളുകൾ വന്നാൽ ഉടൻ തന്നെ ബാങ്കിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും ഒരു കാരണവശാലും വിളിക്കുന്ന വ്യക്തിക്ക് രേഖകൾ കൈമാറുകയോ മെസേജിന് മറുപടി കൊടുക്കുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.