വാക്​സിൻ വിതരണത്തിനായി കേന്ദ്ര സർക്കാരി​െൻറ 'കോവിൻ ആപ്പ്​'; ആപ്പ് വഴി രോഗപ്രതിരോധ സര്‍ട്ടിഫിക്കറ്റും

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണത്തിനും വാക്​സിനുമായി ബന്ധപ്പെട്ട മറ്റ്​ വിവരങ്ങൾക്കും വേണ്ടി മൊബൈല്‍ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. 'കോവിന്‍' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് മുഖേനയായിരിക്കും കോവിഡ് വാക്‌സി​െൻറ വിതരണമെന്നാണ്​ റിപ്പോർട്ടുകൾ. അതോടൊപ്പം, വാക്​സി​െൻറ പ്രചരണം, സംഭരണം, ഡോസ് ഷെഡ്യൂളുകൾ എന്നിവയും ആപ്പില്‍ ലഭ്യമായേക്കും. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് അനുവദിച്ച സമയവും മറ്റ്​ വിവരങ്ങളും ആപ്പിലൂടെ അറിയിക്കും.

ഐസി‌എം‌ആർ, ആരോഗ്യ മന്ത്രാലയം, ആയുഷ്മാൻ ഭാരത് തുടങ്ങിയ ഏജൻസികൾ ഉൾപ്പെടെ സ്ഥാനങ്ങളിൽ നിന്നും കേന്ദ്രത്തിൽ നിന്നുമുള്ള സുപ്രധാന വിവരങ്ങൾ സാങ്കേതികവിദ്യയെ ആശ്രയിച്ച്​ ആപ്പിൽ സമന്വയിപ്പിക്കും. ഉപയോക്​താക്കൾക്ക്​ വാക്​സിനേഷ​െൻറ തീയതി, സ്ഥലം, അതോടൊപ്പം ആരാണ്​ വാക്​സിൻ നൽകുന്നത്​ എന്നതടക്കമുള്ള വിവരങ്ങളും ആപ്പിലൂടെ നേടാൻ സാധിക്കും.

ജില്ലകളിലുടനീളമുള്ള 28,000 സംഭരണ കേന്ദ്രങ്ങളിലെ വാക്സിൻ സ്റ്റോക്കുകൾ ഡിജിറ്റൈസ് ചെയ്യാനും ആപ്ലിക്കേഷൻ ഉപയോഗിക്കും. രണ്ട് ഡോസുകളും ഗുണഭോക്താവിന് നല്‍കി കഴിഞ്ഞാല്‍, അവര്‍ക്ക് രോഗപ്രതിരോധ സര്‍ട്ടിഫിക്കറ്റ് ആപ്പ് വഴി ലഭിക്കും. ഇത് ഡിജിലോക്കറില്‍ സൂക്ഷിക്കുന്നതിനുള്ള ഒരു ഓപ്ഷന്‍ നല്‍കുകയും ചെയ്യും.

Tags:    
News Summary - Covin App to track, schedule Covid vaccine rollout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.