സ്വകാര്യത സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം; ഉപയോക്​താകൾക്ക്​ സന്ദേശമയച്ച്​ വാട്​സ്​ആപ്​

കാലിഫോർണിയ: സ്വകാര്യത സംബന്ധിച്ച​ വിവാദങ്ങൾക്കിടെ ഉപയോക്​താകൾക്ക്​ നേരിട്ട്​ സ​ന്ദേശമയച്ച്​ വാട്​സ്​ആപ്​. സന്ദേശം വാട്​സ്​ആപ്​ സ്റ്റാറ്റസ്​ ബാറിലാണ്​ പ്രത്യക്ഷപ്പെട്ടത്​. ഉപയോക്​താക്കളുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കുമെന്ന്​ വാട്​സ്​ആപ്​ ​സന്ദേശത്തിൽ പറയുന്നു.

എൻഡ്​ ടു എൻഡ്​ എൻസ്​ക്രിപ്​ഷൻ സുരക്ഷയിൽ ഉപയോക്​താക്കൾ നടത്തുന്ന ചാറ്റുകൾ വായിക്കാറില്ല. ഷെയർ ചെയ്യുന്ന ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കാറില്ല. കോൺടാക്​ട്​ വിവരങ്ങൾ ഫേസ്​ബുക്കുമായി പങ്കുവെക്കാറില്ല. എന്നീ കാര്യങ്ങളാണ്​ വാട്​സ്​ആപ്​ സ്റ്റാറ്റസുകളിലൂടെ ഉപയോക്​താക്കളെ നേരിട്ട്​ അറിയിച്ചിരിക്കുന്നത്​.

നേരത്തെ വാട്​സ്​ആപ്​ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത്​ നീട്ടിവെച്ചിരുന്നു. വലിയ രീതിയിൽ പ്രതിഷേധമുണ്ടായതോടെയാണ്​ പിന്മാറ്റം. സ്വകാര്യതാ നയം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത്​ വന്നതോടെ വാട്​സ്​ആപിന്​ നിരവധി ഉപയോക്​താക്കളെ നഷ്​ടമായിരുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.