ഗൂഗിൾ ക്ലൗഡ് പ്രീമിയർ പാർട്‌ണർ പദവി നേടി കോഴിക്കോട് ആസ്ഥാനമായ കോഡ്‌ലാറ്റിസ്

കോഴിക്കോട് ആസ്ഥാനമായി തുടക്കമിട്ട ഐടി സ്റ്റാര്‍ട്ടപ്പായ കോഡ്‌ലാറ്റിസ് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഗൂഗിൾ ക്ലൗഡ് പാർട്ണർ അഡ്വാൻ്റേജ് പ്രോഗ്രാമിനുള്ളിലെ സെൽ എൻഗേജ്‌മെൻ്റ് മോഡലിൽ ഗൂഗിൾ വർക്സ്‍പേസിനായുള്ള പ്രീമിയർ പങ്കാളി പദവി നേടി. കർശനമായ പ്രകടനം, വൈദഗ്‌ധ്യം, സർട്ടിഫിക്കേഷൻ വിലയിരുത്തലുകൾക്കു ശേഷമാണ് ഈ അംഗീകാരം ലഭിച്ചത്.

ഗൂഗിൾ വർക്ക്സ്പേസ് മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനൊപ്പം പുതിയ വളർച്ചയ്ക്ക് നിരന്തരം പ്രചോദനം നൽകാനുള്ള കഴിവും കാണിച്ചാണ് കൊഡലാറ്റിസ്‌ ടീം ഈ പദവി കൈവരിച്ചത്. കേരളത്തിൽ സ്ഥാപിതമായ ഗൂഗിൾ വർക്ക്സ്പേസ് പങ്കാളികളിൽ Sell Engagement Model വിഭാഗത്തിൽ പ്രീമിയർ പദവി നേടുന്ന അപൂർവം കമ്പനികളിൽ ഒന്നാണ് കോഡ്‌ലാറ്റിസ്. ഇത് പ്രാദേശികമായും അന്തർദേശീയമായും അവരുടെ മത്സര നേട്ടത്തെ ശക്തിപ്പെടുത്തുന്നു.

വെറും അഞ്ചു വർഷങ്ങൾക്കുള്ളിലാണ് കോഡ്‌ലാറ്റിസ് ഇവ്വിധമൊരു മികച്ച നേട്ടം കൈവരിക്കുന്നത്. ക്ലയന്റുകളുടെ സംതൃപ്തി അവരുടെ വിജയം പ്രതിഫലിപ്പിക്കുന്നു. വേഗത്തിലുള്ള പിന്തുണയ്ക്കും മികച്ച സേവനത്തിനും പേരുകേട്ട ദക്ഷിണേന്ത്യയിലെ പ്രമുഖ സ്ഥാപനമായി ഇന്ന് കോഡ്‌ലാറ്റീസ് മാറി. ഗൂഗിൾ വർക്ക‌്‌സ്‌പേസിൽ ഉയരുന്ന സംശയങ്ങൾ 20 മിനിറ്റിൽ താഴെ മാത്രമെടുത്ത് കോഡ്‌ലാറ്റീസ് പരിഹരിക്കുന്നു, ഇത് വ്യവസായ മാനദണ്ഡങ്ങളേക്കാൾ വളരെ മുന്നിലാണ്.

‘‘ഞങ്ങളുടെ ക്ലയന്റുകളുടെ പൂർണ്ണമായ സംതൃപ്തി ഞങ്ങളുടെ സേവനത്തിന്റെ വിജയത്തെ അടിവരയിടുന്നു. ഗൂഗിൾ ക്ലൗഡുമായുള്ള ഈ പുതുക്കിയ പങ്കാളിത്തം ഞങ്ങളുടെ ഉപഭോക്തൃ സേവനം പുതിയ തലങ്ങളിലേക്കുയർത്താൻ ഞങ്ങളെ പ്രാപ്തമാക്കുന്നു. ക്ലയന്റുകൾക്ക് ഞങ്ങൾ അതുല്യമായ പിന്തുണ ഉറപ്പുവരുത്തുന്നു. "ദക്ഷിണേന്ത്യയിലെ പ്രമുഖ ഗൂഗിൾ വർക്സ്‍പേസ് ദാതാവായി ഉടൻ ഉയർന്നുവരാനുള്ള" വ്യക്തമായ കാഴ്ചപ്പാടാണ് ഞങ്ങൾക്കുള്ളത്," - കോഡ്‌ലാറ്റിസിന്റെ സി.ഇ.ഒ വിജിത്ത് ശിവദാസൻ പറഞ്ഞു.

"സെൽ എൻഗേജ്‌മെൻ്റ് മോഡലിൽ ഗൂഗിൾ വർക്ക്‌സ്‌പേസിൻ്റെ പ്രീമിയർ ലെവൽ പങ്കാളിയായി കോഡ്‌ലാറ്റിസിനെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," -ഗൂഗിൾ ക്ലൗഡിലെ പാർട്‌ണർ അഡ്വാൻ്റേജിൻ്റെ ഗ്ലോബൽ ഡയറക്ടർ കിം ലാസെറ്റർ പറഞ്ഞു.

Tags:    
News Summary - Codelattice Attains Coveted Google Cloud Premier Partner Status

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.