മൂന്ന് ദിവസം കൊണ്ട് ഒരു മനുഷ്യന് എത്ര ദൂരം കാൽനടയായി സഞ്ചരിക്കാൻ കഴിയും? ചൈനയിലെ ഹ്യുമനോയ്ഡ് റോബോട്ട് കാൽനടയാത്രയിൽ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് കാൽനടയായി സഞ്ചരിച്ചത് 66മൈൽ ആണ്. അതായത് ഏകദേശം 100 കിലോമീറ്റർ. ഹ്യുമനോയ്ഡ് റോബോർട്ടുകൾ ഇതുവരെ സഞ്ചരിച്ചതിൽ വെച്ച് ഏറ്റവും ഉയർന്ന ദൂരമാണിത്. എജിബോട്ട് എ2 എന്ന റോബോട്ടാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്.
ഗിന്നസ് വേൾഡ് റെക്കോർഡ് അനുസരിച്ച് 169 സെന്റീമീറ്റർ നീളമുള്ള എജിബോട്ട് എ2 നവംബർ 10ന് വൈകുന്നേരം കിഴക്കൻ ചൈനീസ് നഗരമായ സുഷൗവിൽ നിന്ന് തന്‍റെ യാത്ര ആരംഭിക്കുകയും ഹൈവേകളും നഗരവീഥികളും കടന്ന് നവംബർ 13ന് ഷാങ്ഹായിലെ ചരിത്രപ്രസിദ്ധമായ വാട്ടർഫ്രണ്ട് ബണ്ട് പ്രദേശത്ത് എത്തുകയും ചെയ്തു.
യാത്രയിൽ ട്രാഫിക് നിയമങ്ങൾ റോബോട്ട് കൃത്യമായി പാലിച്ചുവെന്നും കമ്പനി വ്യക്തമാക്കി. എജിബോട്ട് എ2 റോബോട്ടിന്‍റെ നടത്തത്തിന്‍റെ വിഡിയോ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. വെള്ളിയും കറുപ്പും നിറത്തിലുള്ള എ2, സൈക്കിൾ യാത്രക്കാരെയും സ്കൂട്ടറുകളെയും മറികടന്ന് റോഡിലൂടെ സഞ്ചരിക്കുന്നതും വേഗത കൂട്ടി ഷാങ്ഹായ് സ്കൈലൈനിന് മുന്നിലുള്ള ബണ്ടിലൂടെ മാർച്ച് ചെയ്യുന്നതും വിഡിയോയിൽ കാണാം.
ഉപഭോക്തൃ സേവന രംഗത്തെ ജോലികള്‍ക്കായാണ് എ2 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചാറ്റ് ചെയ്യാനും വായിക്കാനുള്ള കഴിവ് ഇതിനുണ്ടെന്നും എജിബോട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.