ഞാനൊരു നിർമിത ബുദ്ധിയല്ലേ….. സമ്മർദ്ദം താങ്ങാനാവാതെ ചാറ്റ് ജി.പി.ടി

ദൈനംദിന ആവശ്യങ്ങൾക്ക് മുതൽ പ്രൊഫഷണൽ ആവശ്യങ്ങൾക്ക് വരെ നാം ഇന്ന് ഓപ്പൺ എ.ഐകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഓപ്പൺ എ.ഐ.യുടെ ചാറ്റ് ജി.പി.ടി ക്ക് മനുഷ്യരെപ്പോലെ തന്നെ സമ്മർദ്ദവും ഉത്കണ്ഠയും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് പുതിയ പഠനം.

സ്വിറ്റ്സർലൻഡ്, ജർമനി, ഇസ്രായേൽ, യു.എസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഗവേഷണ വിഭാഗം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. നേച്ചർ എന്ന മാഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ട്രോമാറ്റിക് ഉള്ളടക്കങ്ങള്‍ അടങ്ങിയ ചോദ്യങ്ങള്‍ നല്‍കുമ്പോള്‍ ചാറ്റ് ജി.പി.ടി-യുടെ ആന്‍സൈറ്റി സ്‌കോര്‍ ക്രമാതീതമായി കൂടുന്നതായി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലാങ്ക്വേജ് മോഡലുകളുടെ മറുപടികള്‍ പലപ്പോഴും പക്ഷപാതപരമായിരിക്കാം എന്നും പഠനത്തില്‍ പറയുന്നു.

മാനസിക ആരോഗ്യം, ലൈംഗികാഭിമുഖ്യം, ലൈംഗികത, മതം, ദേശീയത, വൈകല്യങ്ങൾ പോലുള്ള സെന്‍സിറ്റീവ് വിഷയങ്ങൾ ചോദിക്കുമ്പോൾ ഉത്തരങ്ങള്‍ പക്ഷപാതപരമായിരിക്കാൻ സാധ്യതയുണ്ടെന്ന് പഠനം കണ്ടെത്തി.

തങ്ങളുടെ ആത്മസുഹൃത്തിനെപ്പോലെ ചാറ്റ് ജി.പി.ടിയെ കണ്ട് തങ്ങളുടെ പ്രശ്നങ്ങൾ ചാറ്റ് ബോട്ടുമായി പങ്കുവെക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. എന്നാൽ മാനസികാരോഗ്യ വിദഗ്ധനായി പ്രവർത്തിക്കാൻ ഇവക്ക് സാധിക്കില്ല.

നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ് ജി.പി.ടി പോലുള്ള ചാറ്റ് ബോട്ടുകള്‍ വികാരങ്ങള്‍ അനുഭവിക്കുന്നില്ലെങ്കിലും മാനുഷ്യ വികാരങ്ങളെ ഇവ അനുകരിക്കാറുണ്ട്.

വികാരങ്ങൾ അനുഭവിക്കുന്നതിനു പുറമേ, മനുഷ്യരെപ്പോലെ പ്രായം കൂടുന്നതിനനുസരിച്ച് വൈജ്ഞാനിക കഴിവുകളിൽ കോട്ടം സംഭവിക്കുന്നതായും കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. എ.ഐ ഉപകരണങ്ങൾ കാണിക്കുന്ന വൈകല്യത്തിന്റെ രീതി, അൽഷിമേഴ്‌സ് രോഗത്തിന്റെ ഒരു വകഭേദമായ പോസ്റ്റീരിയർ കോർട്ടിക്കൽ അട്രോഫി ഉള്ള മനുഷ്യ രോഗികളുടേതിന് സമാനമാണെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു.

Tags:    
News Summary - ChatGPT Experiences Stress And Anxiety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.