പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ആശ്വാസ വാർത്ത. ഇന്ന് മുതൽ ചാറ്റ് ജിപിടി സേവനങ്ങൾ സൗജന്യമായി ലഭിക്കും. ഒരു വർഷത്തേക്കാണ് ഈ ആനുകൂല്യം. കഴിഞ്ഞ ആഴ്ചയാണ് ഓപ്പൺ എ.ഐ പ്രഖ്യാപനം നടത്തിയത്. അതിവേഗം വളരുന്ന ഇന്ത്യൻ എ.ഐ മാർക്കറ്റിൽ സ്ഥാനം പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
സാധാരണ ഗതിയിൽ 400 രൂപയാണ് ചാറ്റ് ജിപിടി സേവനങ്ങൾക്ക് മാസം തോറും ഈടാക്കുന്നത്. പണം അടക്കുമ്പോൾ ബേസിക് വെർഷനിലുള്ളതിനെക്കാൾ വേഗത്തിൽ സേവനം ഉപയോക്താക്കൾക്ക് ലഭ്യമാകും. ബേസിക് വെർഷനും പ്രോ വെർഷനും ഇടയിലുള്ള ഈ വെർഷനിൽ ഇമേജുകൾ നിർമിക്കാനും ഫയൽ അപ്ലോഡ് ചെയ്യാനും വലിയ കോൺവെർസേഷനുകൾ ജനറേറ്റ് ചെയ്യാനും കഴിയും.
യു.എസ് കഴിഞ്ഞാൽ ഓപ്പൺ എ.ഐയുടെ രണ്ടാമത്തെ വലിയ മാർക്കറ്റാണ് ഇന്ത്യ. വിദ്യാഭ്യാസത്തിനും ബിസിനസ്സിനും കോഡിങ്ങിനും ഒക്കെയായി ലക്ഷക്കണക്കിന് ആളുകളാണ് ചാറ്റ് ജിപിടി ഉപയോഗിക്കുന്നത്. ഇന്ത്യയിൽ കൂടുതൽ ആളുകളിലേക്ക് ഓപ്പൺ എ.ഐ ഉപയോഗം എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. നിലവിൽ സബ്സ്ക്രിപഷൻ ഉള്ളവർക്ക് 12 മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷനിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയും. ഒരു വർഷം കഴിഞ്ഞ ശേഷം പണം ഈടാക്കി തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.