ഇനി ഓൺലൈൻ പേയ്മെന്‍റുകളും എ.ഐയിൽ; യു.പി.ഐ ഫീച്ചർ ഉൾപ്പെടുത്താൻ ഒരുങ്ങി ചാറ്റ് ജി.പി.ടി.

ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഫിൻടെക് സ്ഥാപനമായ റേസർ പേയും തമ്മിലെ പങ്കാളിത്തത്തിലൂടെ ഒരു പൈലറ്റ് പ്രോഗ്രാം ആരംഭിച്ച് യു.പി.ഐ ഫീച്ചർ ഉൾപ്പെടുത്താൻ ഒരുങ്ങി ചാറ്റ് ജി.പി.ടി. ഇതോടെ എ.ഐ ഉപയോഗിച്ച് തൽസമയം പണമിടപാടുകൾ നടത്താൻ സാധിക്കുന്ന ആദ്യ നെറ്റ്‌വർക്കായി ചാറ്റ് ജി.പി.ടി മാറും.

പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായി യു.പി.ഐ വഴി സുരക്ഷിതവും ഉപയോക്തൃ നിയന്ത്രിതവുമായ രീതിയിൽ ഇടപാടുകൾ നടത്താൻ എങ്ങനെ എ.ഐ ഉപയോഗിക്കാമെന്ന് ഓപ്പൺ എ.ഐ പരീക്ഷിക്കുമെന്ന് കമ്പനികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ആക്‌സിസ് ബാങ്കും എയർടെൽ പേയ്മെന്റ്സ് ബാങ്കും ബാങ്കിങ് പാർട്ട്ണേഴ്സായി പൈലറ്റ് പ്രോഗ്രാമിൽ ചേർന്നിട്ടുണ്ട്. റോയിറ്റേഴ്സിന്‍റെ റിപ്പോർട്ട് പ്രകാരം, യു.പി.ഐ ഉപയോഗിച്ച് ചാറ്റ് ജി.പി.ടിയിലൂടെ നേരിട്ട് ഷോപ്പിങ് നടത്താൻ കഴിയുന്ന ആദ്യ സേവനങ്ങളിൽ ഒന്നായി ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌ക്കറ്റ് മാറും.

പദ്ധതി ഇപ്പോൾ പ്രാരംഭ ഘട്ടത്തിലാണ്. എ.ഐ അടിസ്ഥാനത്തിലെ പേയ്മെന്റുകൾ വിവിധ മേഖലകളിൽ എങ്ങനെ വികസിപ്പിക്കാമെന്ന് വിലയിരുത്തുകയാണ് ലക്ഷ്യം. ഇത് പ്രാവർത്തികമായാൽ എ.ഐ ഉപയോഗിച്ച് നിർദേശങ്ങളിലൂടെ പണമിടപാടുകൾ നടത്താൻ ഉപഭോക്താക്കൾക്ക് സാധിക്കും.

Tags:    
News Summary - Now online payments also through AI; Chat GPT is preparing to include UPI feature.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.