ഓൺലൈൻ വാതുവെപ്പ് പരസ്യങ്ങൾ നൽകരുത്; മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: ഓൺലൈൻ ചൂതാട്ട - വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഡിജിറ്റൽ പ്രസാധകർക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും സ്വകാര്യ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾക്കും കേന്ദ്ര സർക്കാർ നിർദേശം.

ചില ഡിജിറ്റൽ വാർത്താ മാധ്യമങ്ങളിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ഇപ്പോഴും വാതുവെപ്പും ചൂതാട്ടവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവും പരസ്യങ്ങളും ദൃശ്യമാകുന്നതായി ​​ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. അത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മാറിനില്‍ക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമായ പ്രവർത്തനമാണെന്ന് ആവർത്തിച്ചുപറഞ്ഞ മന്ത്രാലയം, ഓൺലൈൻ ഓഫ്‌ഷോർ വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങളും നിരോധിച്ചിരിക്കുന്നു.

Tags:    
News Summary - Centre warns digital publishers and private channels against online betting ads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.