ന്യൂഡൽഹി: സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാൻ അപ്പീൽ കമ്മിറ്റി വരുന്നു. ഫേസ്ബുക്ക്, വാട്സ്ആപ്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കമടക്കമുള്ള കാര്യങ്ങളിൽ കമ്മിറ്റിക്ക് പരാതി നൽകാം. നിലവിലുള്ള പരാതി പരിഹാര സംവിധാനത്തിനെതിരായ പരാതികളാണ് പരിഗണിക്കുക. മൂന്നുമാസത്തിനകം പുതിയ സംവിധാനം നിലവിൽ വരുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ചെയർപേഴ്സനും രണ്ട് അംഗങ്ങളുമടങ്ങിയതാണ് അപ്പീൽ കമ്മിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.