ജോലി സമയത്തെ മൊബൈൽ ഉപയോഗം; സ​ര്‍​ക്കാ​ര്‍ ജീവനക്കാർക്ക്​ പുതിയ നിർദേശങ്ങളുമായി മഹാരാഷ്​ട്ര സർക്കാർ

മുംബൈ: ജോ​ലി സ​മ​യ​ത്ത് സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ മൊ​ബൈ​ല്‍ ഫോ​ൺ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യക്കണമെന്ന നിർദേശവുമായി മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ മാ​ത്രമേ മൊ​ബൈ​ല്‍​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ൻ പാടുള്ളൂവെന്നും ഓ​ഫീ​സി​ലെ ആ​ശ​യ​വി​നി​മ​യ​ത്തി​ന് ലാ​ന്‍​ഡ് ഫോ​ണിനെ ആശ്രയിക്കാനും മഹാരാഷ്ട്ര പൊതുഭരണ വകുപ്പ്​ ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ല്‍​കി​യ നി​ര്‍​ദേ​ശ​ങ്ങളി​ല്‍ പ​റ​യു​ന്നു.

സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ഫീ​സ് സ​മ​യ​ത്തി​ന് ശേ​ഷം മാത്രം മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​നാണ്​ ഉത്തരവ്​. ഓഫീസിൽ തോന്നിയപോലെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് സർക്കാരി​െൻറ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്നതായും, അധികൃതർ വ്യക്തമാക്കുന്നു. രാജ്യത്ത്​ ഇസ്രായേലി ചാര സോഫ്​റ്റ്​വെയറായ പെഗാസസി​െൻറ​ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ്​ മഹാരാഷ്​ട്ര സർക്കാർ നടപടി. അതേസമയം, പുറത്തുവിട്ട നോട്ടീസിൽ പെഗാസസിനെ പരാമർശിച്ചിട്ടില്ല.

മൊബൈൽ ഫോണിൽ സംസാരിക്കുന്നത്​ ശബ്​ദം കുറച്ചായിരിക്കുക, ജോലി സമയത്ത് ഫോണിലൂടെ സോഷ്യൽ മീഡിയ ഉപയോ​ഗിക്കാതിരിക്കുക, ഔ​ദ്യോ​ഗിക യോഗങ്ങളിൽ മൊ​ബൈ​ൽ ഫോ​ണ്‍ സൈ​ല​ന്‍റ് മോ​ഡി​ല്‍ വെക്കുക, അത്തരം സാഹചര്യങ്ങളിൽ ഇന്റർനെറ്റ് ഉ​പ​യോ​ഗി​ക്കലും സ​ന്ദേ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കലും ഇ​യ​ര്‍​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കലും ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും ജീവനക്കാർക്ക്​ നൽകിയിട്ടുണ്ട്​.

Tags:    
News Summary - cell phone usage at offices Maharashtra govt issues guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.