സുരക്ഷയും സ്വകാര്യതയും ഒരുപാട് വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷനാണ് വാട്സ്ആപ്. നിരവധി സുരക്ഷാ ഫീച്ചറുകളും വാട്സ്ആപ്പിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. എന്നാൽ, വാട്സ്ആപ്പും അപൂർവമായിട്ടാണെങ്കിലും ഹാക്ക് ചെയ്യപ്പെട്ടേക്കാം. പലവിധത്തിൽ ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നുണ്ട്. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളിലൂടെയും എസ്.എം.എസ് ലിങ്കുകൾ വഴിയുമെല്ലാം തട്ടിപ്പ് നടക്കുന്നു. നിങ്ങളുടെ വാട്സ്ആപ്പിലും ഒരുപക്ഷേ അറിയാത്ത, സംശയകരമായ നമ്പറുകളിൽനിന്ന് ജോലി ഓഫർ ചെയ്തും പണം ആവശ്യപ്പെട്ടും മെസേജുകൾ വന്നേക്കാം. ആ മെസേജുകളിൽ വരുന്ന ലിങ്കുകളിൽ കയറുകയോ ആ നമ്പറുകളിലേക്ക് തിരികെ വിളിക്കുകയോ ചെയ്താൽ നമ്മളും കെണിയിൽ അകപ്പെട്ടേക്കാം.
ഇത്തരത്തിൽ ഏതെങ്കിലും തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണം. പണം കൈമാറിപ്പോകുന്നതിനുമുമ്പ് തട്ടിപ്പുകാരുടെ അക്കൗണ്ട് മരവിപ്പിച്ച് പണം തിരിച്ചെടുക്കാൻ സാധിക്കുമെന്ന് സൈബർ സെൽ അധികൃതർ പറയുന്നു. നിങ്ങളുടെ വാട്സ്ആപ് ഹാക്ക് ചെയ്യപ്പെട്ടു എന്നുതോന്നിയാൽ ഉടൻ അക്കൗണ്ട് ലോക്ക് ചെയ്യണം. വാട്സ്ആപ് സെറ്റിങ്സിലെ ലോക്ക് ഓപ്ഷൻ ഓണാക്കണം. സിം മാറ്റി പുതിയ സിംകാർഡ് എടുക്കുന്നതും നല്ലതാണ്. മറ്റ് അക്കൗണ്ടുകളുടെ പാസ് വേഡുകൾ ഉടൻ മാറ്റണം.
വാട്സ്ആപ്പിൽ ഡബ്ൾ വെരിഫിക്കേഷൻ ഓണാക്കിയാൽ വാട്സ്ആപ് അക്കൗണ്ട് സുരക്ഷിതമാക്കാം. പബ്ലിക് വൈഫൈ നെറ്റ്വർക്കുകൾ കഴിവതും ഉപയോഗിക്കാതിരിക്കുക. സുരക്ഷ കൂടുതലുള്ള പാസ്വേഡുകൾ ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.