ഏറ്റവും കൂടുതൽ സജീവ വരിക്കാർ എയർടെലിന്​ തന്നെ; ജിയോക്കും വി.ഐക്കും​ തിരിച്ചടി

ഒക്​ടോബറിൽ 36 ലക്ഷം പുതിയ വരിക്കാരെ സ്വന്തമാക്കിക്കൊണ്ട്​ ഭാരതി എയർടെൽ ലിമിറ്റഡ്​ തുടർച്ചയായ മൂന്നാം മാസവും മുന്നിൽ. ഒക്​ടോബറിലെ നേട്ടത്തോടെ തുടർച്ചയായ രണ്ടുമാസം ഏറ്റവും കൂടുതൽ സജീവ വരിക്കാരെ ചേർത്ത റെക്കോർഡും എയർടെല്ലിന്​ സ്വന്തം. സ്ഥിരമായി പണമടക്കുന്ന ഉപയോക്​താക്കളുടെ എണ്ണത്തിൽ നിലവിൽ മറ്റ്​ ടെലികോം ഭീമൻമാരേക്കാൾ ഒരുപടി മുന്നിലാണ് കമ്പനി​.

ജിയോ 22 ലക്ഷം പുതിയ വരിക്കാരെയാണ്​ ഒക്​ടോബറിൽ ചേർത്തത്​. അതേസമയം, വൊഡാഫോൺ ​െഎഡിയക്ക്​ 26 ലക്ഷം സബ്​സ്​ക്രൈബർമാർ കുറയുകയും ചെയ്​തു. വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ കാര്യത്തില്‍ എയര്‍ടെല്‍ 41 ലക്ഷവും ജിയോ 22 ലക്ഷവും 4 ജി ഉപയോക്താക്കളെ ചേര്‍ത്തു.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തു വിട്ട കണക്കുകള്‍ പ്രകാരം, വോഡഫോണ്‍ ഐഡിയയ്ക്ക് ഉപയോക്താക്കളെ മൊത്തത്തില്‍ നഷ്ടപ്പെട്ടുവെങ്കിലും ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ ചേര്‍ക്കാന്‍ വൊഡാഫോണ്‍ ഐഡിയയ്ക്ക് കഴിഞ്ഞു. കമ്പനി 6 ലക്ഷം വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് വരിക്കാരെ ചേര്‍ത്തു. ബിഎസ്എന്‍എല്‍ 10 ലക്ഷം ഉപയോക്താക്കളെ ചേര്‍ത്തു.

ഒക്ടോബറില്‍ ആകെ 406.36 മില്യണ്‍ വരിക്കാരുള്ള മുന്‍നിര മൊബൈല്‍ ഓപ്പറേറ്ററായി ജിയോ മാറി. 330.28 മില്യണ്‍ ഉപഭോക്താക്കളുള്ള ഭാരതി എയര്‍ടെല്‍ ആണ് രണ്ടാം സ്ഥാനത്ത്. 292.83 മില്യണ്‍ വരിക്കാരുമായി വൊഡാഫോണ്‍ ഐഡിയ മൂന്നാം സ്ഥാനത്തുണ്ട്. 118.88 മില്യണ്‍ ഉപഭോക്താക്കളുള്ള ബിഎസ്എന്‍എല്‍ നാലാം സ്ഥാനത്താണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.