പബ്​ജിക്കും കോൾ ഓഫ്​ ഡ്യൂട്ടിക്കും ഭീഷണി..! 'ബാറ്റിൽഫീൽഡ്​ ​​മൊബൈൽ' ആൻഡ്രോയ്​ഡ്​ പതിപ്പുമായി ഇ.എ ഗെയിംസ്​

പബ്​ജി മൊബൈൽ, ബി.ജി.എം.​ഐ, കോൾ ഓഫ്​ ഡ്യൂട്ടി എന്നീ ഗെയിമുകൾക്ക്​ പിന്നാലെ ബാറ്റിൽ റോയൽ ഫോർമാറ്റിലുള്ള പുതിയ ആൻഡ്രോയ്​ഡ്​ ഗെയിമുമായി എത്തുകയാണ്​ ഗെയിമിങ്​ മേഖലയിലെ വിഖ്യാതരായ ഇ.എ എന്ന ഇലക്​ട്രോണിക്​ ആർട്​സ്​. പ്ലേസ്​റ്റേഷനും എക്​സ്​ ബോക്​സിനും വേണ്ടി ഫിഫ, മാഡൻ എൻഎഫ്​എൽ, ടൈറ്റാൻഫാൾ, ബാറ്റിൽഫീൽഡ്​ പോലുള്ള കിടിലൻ ഗെയിമുകൾ നിർമിച്ചു നൽകുന്ന കമ്പനിയായ ഇ.എ അവരുടെ ജനപ്രീതിയേറിയ ബാറ്റിൽഫീൽഡാണ്​ സ്​മാർട്ട്​ഫോണുകളിലേക്ക്​ അവതരിപ്പിക്കുന്നത്​​.


ബാറ്റിൽഫീൽഡ്​ മൊബൈൽ എന്ന പേരിലെത്താൻ പോകുന്ന പുതിയ ഗെയിം ആദ്യം ഫിലിപ്പീൻസിലും ഇന്തോനേഷ്യയിലും ബീറ്റാ വകഭേദമായി അവതരിപ്പിക്കും. ഇൗ വർഷാവസാനം ആഗോളതലതിൽ ലോഞ്ച്​ ചെയ്യാനുമാണ്​ ഉദ്ദേശിക്കുന്നത്​. ഗെയിമിലേക്ക്​ പ്രീ-രജിസ്റ്റർ ചെയ്യാനും അപ്ഡേറ്റുകൾക്കായി സൈൻ അപ്പ് ചെയ്യാനുംവേണ്ടി ഇ.എ പ്രത്യേക പേജും അവതരിപ്പിക്കും. അതേസമയം ടെസ്റ്റിങ്​ സ്​ലോട്ടുകൾ പരിമിതമായിരിക്കും. അതിനാൽ തന്നെ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും എല്ലാവർക്കും ഗെയിം ആക്‌സസ് ചെയ്യാനാകണമെന്നില്ല.


പബ്​ജിയും അതുപോലുള്ള മറ്റ്​ ഗെയിമുകളെയും​ പോലെ 'ഫ്രീ ടു​ പ്ലേ' രീതി തന്നെയാകും ബാറ്റിൽഫീൽഡും പിന്തുടരുക. ഇൻ-ഗെയിം പർച്ചേസിനുള്ള സംവിധാനവുമുണ്ടായിരിക്കും. കൺസോളിലും പിസി പതിപ്പുകളിലും ക്രോസ്-പ്ലേ സംവിധാനം ബാറ്റിൽഫീൽഡ്​ മൊബൈലിൽ ഇ.എ അവതരിപ്പിക്കുമെന്ന​ പ്രതീക്ഷ വേണ്ട. മൊബൈൽ ഫോണുകൾക്ക്​ വേണ്ടി മാത്രമാണ്​ ഇ.എ പുതിയ യുദ്ധക്കളം​. 



Tags:    
News Summary - Battlefield Mobile Beta Coming to Android Soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.