സർക്കാർ ഐ.ടി പാർക്കുകളിൽ വർക്ക് നിയർ ഹോം സെന്ററുകൾക്ക് അംഗീകാരം

തിരുവനന്തപുരം: സർക്കാർ ഐ.ടി പാർക്കുകൾക്ക് കീഴിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വർക്ക് നിയർ ഹോം സ്ഥാപിക്കുന്നതിന് മന്ത്രിസഭയോഗം തത്ത്വത്തിൽ അംഗീകാരം നൽകി. കേരളത്തിൽ പ്രവർത്തിക്കുന്ന ഐ.ടി / ഐ.ടി ഇ.എസ് മേഖലയിലെ ജീവനക്കാരുടെ പ്രവർത്തന സൗകര്യം മെച്ചപ്പെടുന്നതിനൊപ്പം കേരളത്തിന് പുറത്തുള്ള കമ്പനികളെയും ജീവനക്കാരെയും ആകർഷിക്കാൻ പദ്ധതിയിലൂടെ സാധിക്കും.

നിലവിലെ മൂന്ന് സർക്കാർ ഐ.ടി പാർക്കുകളിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി 5000 മുതൽ 50,000 വരെ ചതുരശ്ര അടി വിസ്തൃതിയിൽ ഐ.ടി സ്പേസുകൾ സജ്ജീകരിക്കുന്നതാണ് വർക്ക് നിയർ ഹോം മാതൃക.

Tags:    
News Summary - Approval of Work Near Home Centers in Government IT Parks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.