ഇന്ത്യയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ആപ്പിൾ; താരം 'ഐഫോൺ 13'

ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണിയെക്കുറിച്ചുള്ള ത്രൈമാസ വിശകലനവുമായി എത്തിയിരിക്കുകയാണ് കൗണ്ടർപോയിന്റ് റിസർച്ച്. മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തത്തിലുള്ള സ്മാർട്ട്ഫോൺ കയറ്റുമതി 11% കുറഞ്ഞുവെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു, (ജൂലൈ-സെപ്റ്റംബർ പാദത്തിൽ മൊത്തം 54 ദശലക്ഷം യൂണിറ്റുകൾ മാത്രം). 2022 മൂന്നാം പാദത്തിൽ എൻട്രി-ടയർ, ബജറ്റ് ഫോണുകൾക്ക് ഡിമാന്റ് കുറഞ്ഞതും ആഗോള മാക്രോ ഇക്കണോമിക് സാഹചര്യവുമൊക്കെയാണ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ മാർക്കറ്റിന് വൻ തിരിച്ചടിയായത്.

അതേസമയം, മൂന്നാം പാദത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോൺ മോഡൽ കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ആപ്പിൾ ഐഫോൺ 13 ആണ്. ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ ഷിപ്മെന്റിൽ ഐഫോൺ ഒന്നാമതെത്തുന്നത് ഇതാദ്യമാണ്. ഐഫോൺ 13 കഴിഞ്ഞ ഏപ്രിലിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫോണായി മാറിയിരുന്നു. ഈ നേട്ടത്തിന് പുറമേ, രാജ്യത്തെ പ്രീമിയം ഫോൺ സെഗ്മന്റിൽ 40% ഷെയറുമായി ആപ്പിൾ ഒന്നാമതെത്തി, സാംസങും വൺപ്ലസുമാണ് പിറകിലുള്ളത്. 

അതേസമയം, ത്രൈമാസ വിശകല പ്രകാരം ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണിയിൽ 21 ശതമാനം ഷെയറുമായി ഷവോമി ഒന്നാം സ്ഥാനത്തെത്തി. എങ്കിലും അവരുടെ ഷിപ്മെന്റ് 19% കുറഞ്ഞു. സാംസങ് രണ്ടാം സ്ഥാനത്തെത്തി (19%) ആദ്യ അഞ്ച് സ്ഥാനങ്ങളിൽ അതിവേഗം വളരുന്ന ബ്രാൻഡായും സാംസങ് മാറി. വിവോ (14%), Realme (14%), ഓപ്പോ (10%) എന്നീ കമ്പനികളാണ് പിന്നിലുള്ളത്. കൂടാതെ, ഈ കാലഘട്ടത്തിൽ ആപ്പിൾ ഇന്ത്യയിലെ സ്മാർട്ട്ഫോൺ മാർക്കറ്റിൽ എക്കാലത്തെയും ഉയർന്ന ഷെയർ (5 ശതമാനം) സ്വന്തമാക്കി.

Tags:    
News Summary - Apple's historic achievement in India; Star of the day is 'iPhone 13'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.