IMAGE: reclaimthenet.org

ഖുർആനും ബൈബിളിനും പിന്നാലെ 'ആമസോൺ ഓഡിബിൾ' ആപ്പും നീക്കി; ചൈനയിൽ ആപ്പിൾ സ്​റ്റോറിനെതിരെ നടപടി തുടരുന്നു

ആമസോണി​െൻറ ഓഡിയോബുക്​ ആപ്പായ 'ഓഡിബിളും' ചൈനയിലെ ആപ്പിൾ​ സ്​റ്റോറിൽ നിന്നും അപ്രത്യക്ഷമായി. നേരത്തെ ഖുർആൻ, ബൈബിൾ ആപ്പുകളും ആപ്​ സ്​റ്റോറിൽ നിന്ന്​ ആപ്പിൾ നീക്കം ചെയ്​തിരുന്നു. ചൈനയിൽ ഇന്റർനെറ്റ് സ്ഥാപനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന നിയമങ്ങളുടെ പ്രത്യാഘാതത്തി​െൻറ ഏറ്റവും പുതിയ ഉദാഹരണങ്ങളാണിവ. 


പെർമിറ്റ്​ ആവശ്യകതകൾ കാരണം തങ്ങളുടെ ആപ്പ്​ ചൈനയിലെ ആപ്പിൾ സ്​റ്റോറിൽ നിന്നും നീക്കം ചെയ്ത വിവരം ഓഡിബിൾ കഴിഞ്ഞ വെള്ളിയാഴ്​ച്ചയാണ്​ പുറത്തുവിട്ടത്​. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഖുർആൻ ആപ്പായ 'ഖുർആൻ മജീദും' വിവിധ ബൈബിൾ ആപ്പുകളും ചൈനീസ്​ അധികൃതരുടെ നിർദേശമനുസരിച്ചാണ് ആപ്പിൾ തങ്ങളുടെ പ്ലാറ്റ്​ഫോമിൽ നിന്നും​ നീക്കം ചെയ്തത്​. എന്നാൽ, അമേരിക്കൻ ടെക്​ ഭീമൻ ഇതുവരെ സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറായി മുന്നോട്ടുവന്നിട്ടില്ല.

ആപ്​ നീക്കംചെയ്യലിനെക്കുറിച്ച് സംസാരിക്കാൻ യുഎസിലെ ചൈനീസ്​ എംബസി വക്താവും വിസമ്മതിച്ചു. എന്നാൽ, ചൈനീസ്​ സർക്കാർ ''ഇന്റർനെറ്റിന്റെ വികസനത്തെ എപ്പോഴും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായി'' അദ്ദേഹം പ്രതികരിച്ചു. അതേസമയം, ചൈനയിലെ ഇന്റർനെറ്റിന്റെ വികസനം ചൈനീസ് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Apple removes Bible Quran and Amazon Audible app from Chinese App Store

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.