കുവൈത്ത് സിറ്റി: രാജ്യത്ത് ആപ്പിൾ പേ സേവനം ആരംഭിച്ചു. തുടക്കത്തില്‍ അഞ്ചു ബാങ്കുകളിലെ ഉപഭോക്താക്കൾക്കാണ് സേവനം ലഭ്യമാവുക. ആപ്പിൾ ഫോൺ, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് ഇതോടെ സാമ്പത്തിക കൈമാറ്റം എളുപ്പമാകും. നേരത്തേ രാജ്യത്തെ തിരഞ്ഞെടുത്ത മാളുകളില്‍ ആപ്പിൾ പേ ട്രയൽ പ്രവർത്തനം നടത്തിയിരുന്നു.
ട്രയല്‍ റണ്ണില്‍ മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍നിന്ന് ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നിലവിൽ സാംസങ് പേ പലരും ഉപയോഗിക്കുന്നുണ്ട്. ആപ്പിൾ പേ കൂടി വരുന്നതോടെ കുവൈത്തിൽ ഡിജിറ്റൽ പേമെന്റ് കൂടുതൽ സജീവമാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.