2023 മാക് മിനി എം2 യൂനിറ്റ് ഉപയോക്താക്കൾക്ക് സൗജന്യമായി തകരാർ പരിഹരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് ആപ്പിൾ

കാലിഫോർണിയ: ലോകമെമ്പാടുമുള്ള എം2 ചിപ്പോടു കൂടിയ മാക് മിനി മോഡൽ ഡിവൈസുകൾക്ക് സൗജന്യമായി തകരാറുകൾ പരിഹരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് ആപ്പിൾ. കുറച്ച് യൂനിറ്റ് ഫോണുകളുടെ പവർ ഓൺ ചെയ്യാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് പ്രഖ്യാപനം.

ആപ്പിൾ നൽകുന്ന വിവരമനുസരിച്ച് 2024 ജൂൺ 16 നും നവംബർ 23 നും ഇടക്ക് നിർമിച്ച മാക് ഡിവൈസുകളിലാണ് തകരാർ ഉണ്ടായിരുന്നത്. തകരാറിന്‍റെ കാരണം കമ്പനി പുറത്തു വിട്ടിട്ടില്ല.

ഓഫറിന്‍റെ യോഗ്യത മനസ്സിലാക്കാൻ ആപ്പിളിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഡിവൈസിന്‍റെ സീരിയൽ നമ്പർ നൽകിയാൽ മതിയാകും. യോഗ്യരാണെങ്കിൽ കമ്പനിയോ കമ്പനിയുടെ അംഗീകൃത സേവന ദാതാക്കളോ ചാർജൊന്നും ഈടാക്കാതെ തകരാർ പരിഹരിച്ചു  നൽകുന്നതാണ്. ഡിവൈസ് വാങ്ങി മൂന്നുവർഷം മാത്രമായവരാണ് ഓഫറിന് അർഹർ.

Tags:    
News Summary - Apple offers free repairing offer for 2023 Mac mini M2 unit users

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.