എൻട്രി ലെവൽ ഐഫോൺ മോഡൽ പുറത്തിറക്കി ആപ്പിൾ. ബുധനാഴ്ചയാണ് ഐഫോൺ 16ഇയാണ് കമ്പനി പുറത്തിറക്കിയത്. വിലകുറഞ്ഞ ഫോണുകൾക്ക് പ്രിയമുള്ള ഏഷ്യൻ വിപണികളെ ലക്ഷ്യമിട്ടാണ് ആപ്പിളിന്റെ നീക്കം. ഐഫോൺ 16 സീരിസിലെ ഏറ്റവും വില കുറഞ്ഞ ഫോണായിരിക്കും ഐഫോൺ 16ഇ. 59,900 രൂപക്കായിരിക്കും ഐഫോൺ 16ഇയുടെ വില തുടങ്ങുക. ബുധനാഴ്ച മുതൽ ഫോൺ ഓർഡർ ചെയ്യാം. ഫെബ്രുവരി 28ന് ഫോണിന്റെ വിതരണം തുടങ്ങും.
ഐഫോൺ 16 സീരിസിലുള്ള എ18 ചിപ്പ്സെറ്റ് തന്നെയാണ് 16ഇക്കും കരുത്ത് പകരുന്നത്. 6.1 ഇഞ്ച് ഒ.എൽ.ഡി ഡിസ്പ്ലേ, ആക്ഷൻ ബട്ടൺ, യു.എസ്.ബി സി പോർട്ട് എന്നീ ഐഫോൺ 16 സീരിസിലെ ഫീച്ചറുകൾ ബജറ്റ് ഫോണിനും ആപ്പിൾ നൽകിയിട്ടുണ്ട്. ആപ്പിൾ ഇന്റലിജൻസിനെ പിന്തുണക്കുന്ന വിലകുറഞ്ഞ ഐഫോൺ മോഡലുമായിരിക്കും 16ഇ.
48 മെഗാപിക്സലിന്റെ ഒരു കാമറ മാത്രമാണ് ഐഫോൺ 16ഇക്ക് നൽകിയിട്ടുള്ളത്. എന്നാൽ, 16 സീരിസിലെ മറ്റ് മോഡലുകൾക്ക് രണ്ട് കാമറകൾ ആപ്പിൾ നൽകിയിട്ടുണ്ട്. 12 മെഗാപിക്സലിന്റേതാണ് മുൻ കാമറ. പുതിയ ഫോണിൽ 26 മണിക്കൂർ വിഡിയോ പ്ലേബാക്കാണ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നത്.
90 മണിക്കൂർ ഓഡിയോ പ്ലേബാക്കും ആപ്പിൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 20വാട്ട് അഡാപ്റ്റർ ഉപയോഗിച്ച് ചാർജ് ചെയ്താൽ 30 മിനിറ്റിനുള്ളിൽ ഫോൺ 50 ശതമാനം ചാർജിലേക്ക് എത്തും. വയർലെസ്സ് ചാർജിങ്ങിനേയും ഐഫോൺ 16ഇ പിന്തുണക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.