ആപ്പിളിന്​ നേരെയും റാൻസംവയർ ആക്രമണം; ലോഞ്ച്​ ചെയ്യാത്ത ഉത്​പന്നങ്ങളുടെ പ്ലാനുകൾ ചോർത്തി, ആവശ്യം 374 കോടി രൂപ

ടെക്​ ഭീമൻ ആപ്പിളിന്​ നേരെയും റാൻസംവയർ ആക്രമണം. പുതിയ ഉത്​പന്നങ്ങൾ പരിചയപ്പെടുത്തുന്ന കമ്പനിയുടെ 'സ്​പ്രിങ്​ ലോഡഡ്'​ ഇവൻറിന്​ മുമ്പായിട്ടായിരുന്നു ഹാക്കർമാരുടെ വെളിപ്പെടുത്തൽ. ആപ്പിൾ ലോഞ്ച്​ ചെയ്യാനിരിക്കുന്ന ഉത്​പന്നങ്ങളുടെ പ്ലാനുകൾ ഹാക്കർമാർ മോഷ്​ടിച്ചെന്നും റിപ്പോർട്ടുകളുണ്ട്​. ആപ്പിളിന്​ വേണ്ടി മാക്​ബുക്കുകളും മറ്റ്​ പ്രൊഡക്​ടുകളും നിർമിച്ചുനൽകുന്ന തായ്​വാൻ ആസ്ഥാനമായുള്ള 'ക്വാൻറ കമ്പ്യൂട്ടർ' എന്ന കമ്പനിയെ ആണ്​ ഹാക്കർമാർ ലക്ഷ്യമിട്ടത്​. അവരിൽ നിന്നും ചില സുപ്രധാന രേഖകളും അവർ ഹാക്ക്​ ചെയ്​തു. 

സോഡിനോകിബി (Sodinokibi) എന്ന ഗ്രൂപ്പാണ്​ റാൻസംവയർ ആക്രമണത്തിന്​ പിന്നിൽ. 50 മില്യൺ ഡോളറാണ് (374.59 കോടി രൂപ) അവർ ആവശ്യപ്പെടുന്നത്​. ആപ്പിളി​െൻറ രണ്ട്​ ലാപ്​ടോപ്പുകളുടെയും ആപ്പിൾ വാച്ചി​െൻറയും പ്ലാനുകൾ തങ്ങളുടെ കൈയ്യിലുണ്ടെന്നും അവ ചോർത്താതിരിക്കാനായി പണം ആവശ്യപ്പെട്ടപ്പോൾ അത്​ നൽകാൻ ക്വാൻറ ഇതുവരെ തയ്യാറായിട്ടില്ലെന്നും ഹാക്കർമാർ ഡാർക്​ വെബ്ബിലൂടെ അറിയിച്ചു. 

Tags:    
News Summary - Apple hit by ransomware attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.