ആമസോണിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ; ഗെയിമിങ് വിഭാഗത്തിൽ 100 പേരെ പുറത്താക്കി

ന്യൂയോർക്ക്: ആമസോണിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. ഗെയിമിങ് വിഭാഗത്തിൽ നിന്നും 100 പേരെയാണ് പുറത്താക്കിയത്. പ്രൈം ഗെയിമിങ്, ഗെയിം ഗ്രോത്ത്, ആമസോൺ ഗെയിംസ് വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. പിരിച്ചു വിടുന്ന ജീവനക്കാരെ ഇക്കാര്യം മുൻകൂട്ടി അറിയിച്ചതായും എല്ലാ വിധ ആനുകൂല്യങ്ങളും ലഭിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

കമ്പനിയുടെ വളർച്ച മുൻനിർത്തിയാണ് ഇത്തരമൊരു നീക്കമെന്ന് ഗെയിംസ് വൈസ് പ്രസിഡന്റ് ക്രിസ്റ്റഫ് ഹർട്ടമാൻ ജീവനക്കാർക്ക് നൽകിയ മെമോയിൽ വ്യക്തമാക്കി. ഇ കൊമേഴ്സ് ഭീമനായ ആമസോൺ മാർച്ച് മാസത്തിൽ വിവിധ മേഖകളിൽ നിന്നായി 9000 പേരെ പിരിച്ചു വിട്ടിരുന്നു.

Tags:    
News Summary - amazon lays off about 100 employees in its gaming divisions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.