കണ്ണടയിൽ കൂടി ടെക്നോളജി വിപ്ലവം വർധിപ്പിക്കുന്നതിൽ ഒരു പടി മുന്നിലെത്താനുള്ള ശ്രമത്തിലാണ് ആമസോൺ. ഉപഭോക്താക്കൾക്കല്ല, തങ്ങളുടെ വിതരണ ജോലിക്കാർക്കുവേണ്ടിയാണ് കമ്പനിയുടെ പുതിയ കണ്ണട അവതരിപ്പിച്ചിരിക്കുന്നത്. പാക്കറ്റുകൾ അതിവേഗത്തിലും കൃത്യതയിലും വിതരണം ഉറപ്പാക്കാൻ എ.ഐ സഹായത്തോടെ പ്രവർത്തിക്കുന്ന സ്മാർട്ട് ഗ്ലാസുകളാണിവ.
ഡ്രൈവിങ്ങിനിടയിലോ ഇരു ൈകയിലും സാധനങ്ങൾ പിടിച്ച് നടക്കുമ്പോളോ ബുദ്ധിമുട്ടി ഫോൺ നോക്കുന്നത് ഇനി ഒഴിവാക്കാം. കൂടാതെ, പാക്കറ്റുകൾ സ്കാൻ ചെയ്യാൻ സ്മാർട്ട് ഗ്ലാസിന് കഴിയും.
ഒപ്പം ഓരോ ചുവടുവെക്കുമ്പോഴും അപ്ഡേറ്റ് ചെയ്യും. എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ അതും അറിയിക്കും. ഇതിലൂടെ സമയം ലാഭിച്ച് വേഗം ഡെലിവറി സാധ്യമാക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിൽ യു.എസിൽ പരീക്ഷണാടിസ്ഥാനത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.