‘ഗൂഗ്ളിൽ ഇനി എ.ഐ ഡേറ്റയെല്ലാം സുരക്ഷിതം’

നിലവിലുള്ള എ.ഐ ടൂളുകളെല്ലാം, നാം നൽകുന്ന ഡേറ്റയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നില്ല എന്നിപ്പോൾ തെളിഞ്ഞിരിക്കുകയാണ്. എങ്ങനെയെന്നോ? ജെമനൈ എ.ഐ ടൂളിലൂടെ നിർമിത ബുദ്ധി മേഖലയിൽ പിടിമുറുക്കിക്കഴിഞ്ഞ ഗൂഗ്ൾ, ‘സ്വകാര്യത സംരക്ഷിക്കുന്ന’ എ.ഐ മോഡൽ എന്ന് പ്രഖ്യാപിച്ച് പ്രൈവറ്റ് എ.ഐ കമ്പ്യൂട്ട് (Private AI Compute) അവതരിപ്പിച്ചിരിക്കുന്നു.

അതോടെ, ഗൂഗ്ളിന്റെ ജെമനൈ അടക്കം എ.ഐ ടൂളുകളൊന്നും ഇതുവരെ ഡേറ്റ സംരക്ഷിച്ചിരുന്നില്ലെന്ന് സമ്മതിക്കൽ കൂടിയല്ലേ എന്നാണ് ടെക് ലോകത്തെ സംസാരം. അതെന്തായാലും, അവരുടെ പ്രൈവറ്റ് എ.ഐ കമ്പ്യൂട്ട് എന്നത് പുതിയൊരു ക്ലൗഡ് പ്ലാറ്റ്ഫോം ആണ്. ഇനി ഉപയോക്താവ് യൂഗ്ളിന്റെ എ.ഐ മോഡലുകളിൽ നൽകുന്ന ഡേറ്റകളുടെ സ്വകാര്യത ഈ ക്ലൗഡ് പ്ലാറ്റ്ഫോം ഉറപ്പുവരുത്തുമെന്നാണ് കമ്പനിയുട അവകാശവാദം. 

Tags:    
News Summary - 'All AI data is now safe at Google'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.