വീടുകൾ ജോലി സ്‌ഥലങ്ങളായി മാറിയതോടെ ഉപഭോക്താക്കള്‍ക്കായി എയര്‍ട്ടെൽ സൗകര്യപ്രദമായ എയര്‍ട്ടെല്‍ ബ്ലാക്ക് നൂതന സേവനം അവതരിപ്പിച്ചു. ഇന്‍റര്‍നെറ്റിനായുള്ള ഫൈബര്‍ കണക്ടിവിറ്റി, ടി.വിക്കുവേണ്ടിയുള്ള ഡി.ടി.എച്ച്, മൊബൈല്‍ എന്നിവക്ക് ഓരോന്നിനും വെവേറെ സേവനങ്ങളാണ് ഇതുവരെ നല്‍കിയിരുന്നതെങ്കില്‍ ഇനിമുതല്‍ ഇവയെല്ലാം എയര്‍ടെല്‍ ബ്ലാക്കിലൂടെ ഒരു കുടക്കീഴില്‍ ലഭിക്കും. മൊബൈല്‍, ഡി.ടി.എച്ച്, ഇന്‍റര്‍നെറ്റ് എന്നിവക്ക് വെവ്വേറെ ബില്ലുകളടച്ചിരുന്നവര്‍ക്ക് ഇനിമുതല്‍ മാസം ഒറ്റത്തവണയില്‍ കാര്യം തീര്‍പ്പാക്കാം.
എയര്‍ട്ടെല്‍ ബ്ലാക്ക് എന്ന സാങ്കേതിക സംവിധാനം അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി ഏയര്‍ട്ടെല്‍ ആണ് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. നിലവിലെ എയര്‍ട്ടെല്‍ ഉപഭോക്താക്കളെ സംബന്ധിച്ചും പുതിയ സംവിധാനം ഏറെ ഗുണകരമാണെന്ന് കമ്പനി അവകാശപ്പെടുന്നു.
മാസവരുമാനം വീതിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമ്പോള്‍ ഉപഭോക്താവിന് ഓരോന്നിനും വെവ്വേറെ നീക്കിെവക്കേണ്ടിവരുന്നത് ഒഴിവാക്കാനാകും. പല ബില്ലുകൾ അടയ്ക്കാൻ വ്യത്യസ്ത ദിവസങ്ങൾ വരുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. കൂടാതെ ഏതെങ്കിലും റീചാർജ് മുടങ്ങുകയോ ബിൽ അടയ്ക്കാൻ വൈകുകയോ ചെയ്യുന്നത് മൂലം സേവനങ്ങൾ തടസ്സപ്പെടുന്നത് ഒഴിവാക്കാനും ഉപഭോക്താവിന് കഴിയും.
കസ്റ്റമര്‍ കെയര്‍ സർവിസ് വിഭാഗത്തിൽ ഓരോ സെക്ഷനും കൈകാര്യം ചെയ്യാന്‍ അതിന് അനുയോജ്യമായ റിലേഷന്‍ഷിപ്പ് മാനേജറായിരിക്കും ഉണ്ടാവുക. കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ച് 60 സെക്കന്‍ഡുകള്‍ക്കുള്ളില്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ ഫോണ്‍കോള്‍ സ്വീകരിക്കും. ഇതിനായി വിപുലമായ ടീം തന്നെ എയര്‍ട്ടെല്‍ ബ്ലാക്കിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. മാത്രമല്ല, എയല്‍ടെല്‍ ബ്ലാക്ക് പുതുതായി ഇന്‍സ്റ്റാള്‍ ചെയ്യാനും നിലവിലെ പ്ലാന്‍ എയര്‍ടെല്‍ ബ്ലാക്കിലേക്ക് മാറ്റാനുമുള്ള സർവിസ് ചാര്‍ജ് തീര്‍ത്തും സൗജന്യമാണ്. ഇന്‍സ്റ്റലേഷന്‍ ചാര്‍ജും ഈടാക്കുന്നില്ല. കണക്ടിവിറ്റിയിലെയും മറ്റും പരാതി പരിഹരിക്കുന്ന പ്രവര്‍ത്തനങ്ങളും സൗജന്യമായിരിക്കുമെന്നും ഭാരതി എയര്‍ടെല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ശാശ്വന്ത് ശർമ പറഞ്ഞു.
എയര്‍ടെല്‍ ബ്ലാക്ക് ഉപയോക്താക്കള്‍ക്ക് ടി.വി കണക്ഷൻ വിച്ഛേദിക്കപ്പെടുന്ന പ്രശ്‌നം ഉന്നയിക്കേണ്ടി വരില്ലെന്നും കമ്പനി അവകാശപ്പെടുന്നു. മാസംതോറും ബില്‍ തയാറാക്കുന്ന വിധത്തിലുള്ള സേവനം ഡിസ്കണക്ഷൻ എന്ന ആശങ്കയകറ്റും.
1. എയര്‍ടെല്‍ താങ്ക് ആപ്പ് (Airtel Thank app) ഡൗണ്‍ലോഡ് ചെയ്ത ശേഷം എയര്‍ടെല്‍ ബ്ലാക്ക് പ്ലാൻ തെരഞ്ഞെടുക്കുകയോ നിലവിലെ സേവനങ്ങൾ സംയോജിപ്പിച്ച് നിങ്ങളുടേതായ പ്ലാൻ ഉണ്ടാക്കുകയോ ചെയ്യാം.
2. അടുത്തുള്ള എയര്‍ടെല്‍ സ്റ്റോര്‍ സന്ദര്‍ശിച്ച് എയര്‍ടെല്‍ ബ്ലാക്ക് സ്വന്തമാക്കാം.
3.8826655555 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യുക. എയര്‍ടെല്‍ എക്‌സിക്യൂട്ടീവ് എയർടെൽ ബ്ലാക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്തുതരും.
4. https://www.airtel.in/airtel-black എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
നിലവിലെ എയര്‍ടെല്‍ ഉപഭോക്താവിന് എയര്‍ടെല്‍ ബ്ലാക്കിന്‍റെ ഭാഗമായി ഏതെങ്കിലും രണ്ടോ അതിൽ കൂടുതലോ സേവനങ്ങൾ തെരഞ്ഞെടുക്കാം. അധിക സേവനം ആദ്യത്തെ ഒരു മാസം സൗജന്യമായി പ്രയോജനപ്പെടുത്താൻ സാധിക്കും. നിലവില്‍ മൊബൈല്‍ മാത്രം ഉപയോഗിക്കുന്ന ഒരു കസ്റ്റമര്‍ എയര്‍ടെല്‍ ബ്ലാക്കിലേക്ക് മാറിയാല്‍ ഡി.ടി.എച്ചും ഫൈബര്‍ കണക്ടിവിറ്റിയും ഒരുമാസം സൗജന്യമായി ഉപയോഗിക്കാം.
പ്രതിമാസം 998 രൂപ മുതലാണ് എയര്‍ടെല്‍ ബ്ലാക്ക് പ്ലാനുകള്‍ ആരംഭിക്കുന്നത്. ഇതില്‍ രണ്ട് ഡെസ്ക് മൊബൈല്‍ കണക്ഷനും ഒരു ഡി.ടി.എച്ചും ഉള്‍പ്പെടുന്നു. നിലവില്‍ ഒരു മൊബൈല്‍ കണക്ഷന്‍ താരിഫ് 499 രൂപയാണ്.
പ്രതിമാസം 1349 രൂപയുടെ പ്ലാനാണ് മറ്റൊന്ന്. ഇതില്‍ മൂന്ന് മൊബൈല്‍ കണക്ഷനും ഒരു ഡി .ടി.എച്ചും ഉള്‍പ്പെടുന്നു. 1598 രൂപയുടെ പ്ലാനില്‍ രണ്ട് മൊബൈല്‍ കണക്ഷനും ഒരു ഫൈബര്‍ കണക്ഷനും ഉണ്ടാകും. 2099 രൂപയുടെ പ്രതിമാസ പ്ലാനില്‍ മൂന്ന് മൊബൈല്‍ കണക്ഷനൊപ്പം ഓരോ ഫൈബര്‍ കണക്ഷനും ഒരു ഡി.ടി.എച്ചും അടങ്ങുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.