എ.ഐ റോബോ നായകൾ
ആരോഗ്യ മേഖല, വിദ്യാഭ്യാസ രംഗം എന്നിങ്ങനെ മനുഷ്യനുമായി ബന്ധപ്പെട്ട സർവമേഖലയും അത്രയേറെ പ്രധാനപ്പെട്ട ഒന്നായി നിർമിത ബുദ്ധി സ്ഥാനം പിടിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. ഡെലിവറി രംഗത്ത് ഹുമനോയ്ഡ് റോബോട്ടുകളെ ഉപയോഗിക്കാൻ ആമസോൺ ഉൾപ്പെടെയുള്ള കമ്പനികൾ പണിപ്പുരയിൽ ആണെന്ന വാർത്ത ഇതിനോടകം നമ്മൾ അറിഞ്ഞതാണ്. എന്നാൽ ഒരു നഗരത്തിൽ നിലവിൽ ഫുഡ് ഡെലിവറി ചെയ്യുന്നത് എ.ഐ റോബോ നായകൾ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ ഫുഡ് ഡെലിവറി ചെയ്യുന്ന എ.ഐ റോബോ ഡോഗുകൾ ലോക ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടിരിക്കുകയാണ്.
ഡച്ച് മൾട്ടിനാഷണൽ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ ജസ്റ്റ് ഈറ്റ് ടേക്ക് അവേ.കോം, സ്വിസ് റോബോട്ടിക്സ് കമ്പനിയായ ആർ.ഐ.വി.ആറുമായി സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ സംവിധാനം പരീക്ഷണഘട്ടത്തിലാണ്. എ.ഐ പവർഡ് റോബോ ഡെലിവറി ഡോഗ്സ് ഫോർ ലെഗ്ഗിംഗ് മെഷീനുകൾ ആണിത്. ഇപ്പോൾ സ്വിസ് പ്രാദേശിക റസ്റ്റോറന്‍റായ സെക്കിസ് വേൾഡിൽ ഫാസ്റ്റ് ഫുഡ് ഡെലിവറി ചെയ്യുന്നത് ഇവയാണ്.
യൂറോ ന്യൂസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് ഇവയിൽ ഫിസിക്കൽ എ.ഐ ആണ്സജ്ജീകരിച്ചിരിക്കുന്നത്. എളുപ്പത്തിൽ പടികൾ കയറുക, മാലിന്യക്കൂമ്പാരങ്ങൾ പോലുള്ള തടസ്സങ്ങളിലൂടെ സഞ്ചരിക്കുക, വാഹനങ്ങൾ, കാൽനടയാത്രക്കാർ, എന്നിവർക്കിടയിലൂടെ സുരക്ഷിതമായി സഞ്ചരിക്കുക, മണിക്കൂറിൽ 15 കിലോമീറ്റർ വരെ വേഗതയിൽ ഇവക്ക് നടക്കാൻ കഴിയും.
റോബോട്ടിക് നായകളെ എത്ര ദൂരെയാണെങ്കിലും നിയന്ത്രിക്കാൻ കഴിയുമെനന്തിനാൽ തിരക്കേറിയ നഗരങ്ങളിലും ഇവയുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നു. ഭാവിയിൽ പലചരക്ക് സാധനങ്ങൾ, പാഴ്സലുകൾ, പാക്കേജുകൾ എന്നിവ വിതരണം ചെയ്യുന്നതിനായി ഇവയുടെ ഉപയോഗം വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വർഷം അവസാനത്തോടെ മറ്റ് യൂറോപ്യൻ നഗരങ്ങളിലും ഇത്തരം കൂടുതൽ റോബോട്ടുകളെ വിന്യസിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.