ചാറ്റ് ജിപിടിക്കും ചൈനയുടെ ഡീപ് സീക്കിനും ശേഷം എ.ഐ ചാറ്റ് ബോട്ട് രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി ടെക് ബില്യനെയർ ഇലോൺ മസ്കിന്റെ ഗ്രോക് 3. മസ്കിന്റെ ഉടമസ്ഥതയിലുള്ള എ.ഐ കമ്പനിയായ എക്സ് എ.ഐയാണ് ഗ്രോക് 3 പുറത്തിറക്കിയത്. ‘ഭൂമിയിലെ ഏറ്റവും മികച്ച എ.ഐ’ എന്ന വിശേഷണത്തോടെയാണ് മസ്ക് ഗ്രോക് 3 അവതരിപ്പിച്ചിരിക്കുന്നത്.
ക്രിയേറ്റിവ് ടാസ്കുകൾപോലും ഗ്രോക് 3 ഏറ്റെടുക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. കോഡിങ്, ഗണിതം, ശാസ്ത്രം തുടങ്ങിയവയിൽ മറ്റ് എ.ഐ മോഡലുകളേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനും ഡീപ്സെർച് ടൂൾ കൂടുതൽ കൃത്യതയോടെ വിവരങ്ങൾ നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.
ആദ്യഘട്ടത്തിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലെ പ്രീമിയം പ്ലസ് വരിക്കാർക്കാണ് ഗ്രോക് 3യുടെ കൂടുതൽ ഫീച്ചറുകൾ ലഭ്യമാകുക.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.