ഷവോമിക്കും ഹ്വാവേയുടെ വിധിയോ..? ലിത്വാനിയക്ക്​ പിന്നാലെ ഷവോമി ഫോണുകൾ പരിശോധിച്ച്​ ജർമനിയും

ചൈനീസ്​ കമ്പനികളുടെ ഫോണുകൾ കഴിയുന്നത്ര വേഗത്തിൽ ഉപേക്ഷിക്കാൻ യൂറോപ്യൻ രാജ്യമായ ലിത്വാനിയ ​ജനങ്ങളോട്​ ആഹ്വാനം ചെയ്​തത്​ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഷവോമി ഫോണുകളില്‍ പിന്‍വാതിലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ലിത്വേനിയയിലെ സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്​.

എന്നാലിപ്പോൾ ജര്‍മനിയുടെ സൈബര്‍ സുരക്ഷാ വിഭാഗമായ ബി.എസ്‌.ഐയും ഷവോമി ഫോണുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്​. ലിത്വാനിയയിലെ സംഭവങ്ങൾ കാരണമാണ്​ ​ ജര്‍മനിയും ചൈനീസ്​ കമ്പനിയുടെ ഫോണുകള്‍ വിശദമായി പരിശോധിക്കാനുള്ള നീക്കവുമായി എത്തിയത്​. ജർമനിയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവിനെ ഉദ്ധരിച്ചുകൊണ്ട്​ റോയിട്ടേഴ്‌സാണ്​ ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്​.

അതേസമയം, ലിത്വാനിയയുടെ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി തങ്ങളുടെ ഫോണുകള്‍ പുറമേ നിന്നുള്ള വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിക്കാനുള്ള നീക്കത്തിലാണ്​ ഷവോമി. 2021​െൻറ രണ്ടാം പാദത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ വിൽപ്പനക്കാരായി ഷവോമി മാറിയിരുന്നു. 12.7 ദശലക്ഷം യൂണിറ്റുകളാണ്​ യൂറോപ്പിലേക്ക്​ അവർ കയറ്റുമതി ചെയ്​തത്​. ആഗോളതലത്തിൽ സാംസങ്ങിനെയും ഷവോമിക്ക്​ മറികടക്കാനായിരുന്നു. എന്നാൽ, ജർമനിയുടെ നടപടിയിൽ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - After Lithuania German IT security watchdog examines Xiaomi mobile phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.