സാംസങ്ങിെൻറ സ്വന്തം ഓപറേറ്റിങ് സിസ്റ്റമായ ടിസണിലുള്ള നാലാമത് സ്മാർട്ട്ഫോണും ബഹളമില്ലാതെ അരങ്ങിലെത്തി. പറയുമ്പോൾ അഞ്ചാമനാണെങ്കിലും ആദ്യമിറങ്ങിയ വെറും സെഡ് വിപണി കണ്ടില്ല. പിന്നെ 2015 ജനുവരിയിൽ സെഡ് വൺ, 2015 ഒക്ടോബറിൽ സെഡ് 3, ഫോർജി എൽ.ടി.യുമായി 2016 ആഗസ്റ്റിലെത്തിയ സെഡ് 2 വരെയുള്ള മൂന്ന് ഫോണുകളും വിപണിയിൽ ചലനമുണ്ടാക്കിയില്ല.
വിലക്കുറവിെൻറ ആകർഷണീയതയുണ്ടെങ്കിലും ആൻേഡ്രായിഡ് ആപ്പുകൾ പ്രവർത്തിപ്പിക്കാനുള്ള ബുദ്ധിമുട്ട് പലരെയും പിന്നോട്ടു വലിക്കുകയാണ്. സാംസങ് സെഡ് 4ന് 5790 രൂപയാണ് വില. എൽ.ഇ.ഡി ഫ്ലാഷുള്ള അഞ്ച് മെഗാപിക്സൽ മുൻകാമറയാണ് പ്രത്യേകത. ബാറ്ററി ചാർജ് ലാഭിക്കാൻ അൾട്രാ സേവിങ് മോഡ്, എസ് ബൈക്ക് മോഡ് എന്നിവയുണ്ട്. ടിസൺ 3.0 പതിപ്പ് ഒ.എസ്, ഇരട്ട എൽ.ഇ.ഡി ഫ്ലാഷുള്ള അഞ്ച് മെഗാപിക്സൽ പിൻകാമറ, 480x800 പിക്സൽ റസലൂഷനുള്ള 4.5 ഇഞ്ച് ഡിസ്പ്ലേ, 2.5 ഡി വളഞ്ഞ ഗ്ലാസ് ഡിസ്പ്ലേ, 1.5 ജിഗാഹെർട്സ് നാലുകോർ േപ്രാസസർ, ഒരു ജി.ബി റാം, 128 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇേൻറണൽ മെമ്മറി, ഫോർജി വി.ഒ.എൽ.ടി.ഇ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.